പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കാതെ വന്നാല്‍ പരാതിക്കാരി നിയമനടപടി സ്വീകരിക്കും അങ്ങനെയെങ്കില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് പി.കെ ശശി അഴിക്കുള്ളിലാകും ആ സാഹചര്യം ഒഴിവാക്കാന്‍ സി.പി.എം നേതാക്കള്‍ അനുരഞ്ജനത്തിനിറങ്ങി

പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി എത്രയും വേഗം ഒതുക്കി തീര്‍ക്കാന്‍ തിരക്കിട്ട ശ്രമം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നു. പെണ്‍കുട്ടി പൊലീസിനെ സമീപിച്ചാല്‍ എം.എല്‍.എ അറസ്റ്റിലാവുമെന്ന് ഉറപ്പായതോടെയാണിത്. ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും ശശിക്കെതിരാണ്. ഇത് കൂടി മനസിലാക്കിയാണ് സി.പി.എം ഔദ്യോഗികനേതൃത്വം അനുരഞ്ജന നീക്കം നടത്തുന്നത്. പരാതിക്കാരിയായ ഡി.വൈ.എഫ്.ഐ നേതാവ് നിയമനടപടി സ്വീകരിച്ചാല്‍ സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് പി.കെ ശശിയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. ഭരണകക്ഷിയിലെ എം.എല്‍.എ പീഡനക്കേസില്‍ അറസ്റ്റിലായാല്‍ അത് പാര്‍ട്ടിക്കും സര്‍ക്കാരിനും കളങ്കമാകും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് പണവും പദവിയും ഉള്‍പ്പെടെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്.
ജില്ലാ തലത്തില്‍ പരിഹരിക്കേണ്ട വിഷയം ആറ് മാസം പിന്നിട്ടിട്ടും നീട്ടിക്കൊണ്ട് പോയതില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇതിലൂടെ ജില്ലയിലെ ശക്തനായ ഔദ്യോഗികപക്ഷനേതാവ് ശശിയെ ഒതുക്കാന്‍ ചിലര്‍ നീക്കം നടത്തുന്നെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിഭാഗീയത പാര്‍ട്ടിയില്‍ ശക്തമായിരുന്ന കാലത്ത് പാലക്കാട് ജില്ലയില്‍ വി.എസ് പക്ഷത്തിനായിരുന്നു മേല്‍ക്കോയ്മ. ആ സമയത്തും ശശി ഔദ്യോഗിക വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചു. അന്നേ പലരും ശശിയെ നോട്ടമിട്ടിരുന്നതാണ്. മുന്‍ എം.എല്‍.എയാണ് ഇതില്‍ പ്രധാനി. അദ്ദേഹത്തെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷം സെക്രട്ടറിയേറ്റില്‍ നിന്ന് ശശി ഇടപെട്ട് ഒഴിവാക്കി. അവരെല്ലാം ഇപ്പോള്‍ തലപൊക്കിയിരിക്കുകയാണ്.
ഇതിനിടെ ദേശീയവനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തത് പാര്‍ട്ടി ദേശീയ നേതൃത്വത്തിനും തിരിച്ചടിയായി. പി.ബി അംഗം ബൃന്ദാ കാരാട്ടിനടക്കം പരാതി നല്‍കിയിട്ടും സമയോചിതമായി ഇടപെടാഞ്ഞതിനാല്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് ബൃന്ദാ കാരാട്ടോ, സി.പി.എം കേന്ദ്രനേതൃത്വമോ പ്രതികരിച്ചിട്ടില്ല. മുമ്പ് പി.ശശിക്കും ഗോപി കോട്ടമുറിക്കലിനും എതിരെ സമാനമായ പരാതിയുണ്ടായപ്പോള്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഈ കേസിലും അങ്ങനയുണ്ടാവുമെന്നാണ് പരാതിക്കാരി പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























