ഒടിയന്‍ ഇറങ്ങുന്നതുവരെ വിവാദം വേണ്ടെന്ന് നിര്‍ദ്ദേശം: മോഹന്‍ലാല്‍ വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കും; രാഷ്ട്രീയത്തിലിറങ്ങി ഒന്നുമല്ലാതായ സുരേഷ്‌ഗോപിയെപ്പോലെ ഫീല്‍ഡ് ഔട്ട് ആകരുതെന്നും ഉപദേശം

മോഹന്‍ലാലിന് ഇത് വിവാദങ്ങളുടെ കാലമാണ്. ഒടിയന്‍ ഡിസംബര്‍ പതിനാലിന് തീയേറ്ററിലെത്താനിരിക്കെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് മോഹന്‍ലാലിന് ഉപദേശം. അമ്മയിലുണ്ടായ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങളും മോഹന്‍ലാലിനെ തിരിഞ്ഞുകുത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവും വിവാദമാകുന്നു. ബി ജെ പിയില്‍ പോയി സുരേഷ് ഗോപിയുടെ അവസ്ഥ വരുത്തരുതെന്നാണ് അദ്ദേഹത്തിന് അഭ്യുദയകാംക്ഷികള്‍ നല്‍കുന്ന ഉപദേശം.
മോഹന്‍ലാലിന്റെ കുടുംബത്തിനും ഇതേ അഭിപ്രായമാണുള്ളത്. എന്നാല്‍ ആരുടെയെങ്കിലും അഭിപ്രായത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളല്ല മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ കുടുംബക്കാരെന്നോ അല്ലെന്നോ ഉള്ള വ്യത്യാസമില്ല.
മോഹന്‍ലാല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാവും എന്ന വാര്‍ത്തകള്‍ക്ക് ഏതാണ്ട് സ്ഥിതീകരണം ലഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഉപദേശം അദ്ദേഹത്തിന് ലഭിച്ചത്. മോഹന്‍ലാലിന് ഇത് വിവാദങ്ങളുടെ കാലമാണ്. അമ്മയിലെ വിവാദങ്ങളില്‍ അദ്ദേഹം അകപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായാണ്. എറണാകുളം പ്രസ് ക്ലബില്‍ അദ്ദേഹം പത്രസമ്മേളനത്തിനെത്തിയത് തനിക്ക് ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാനാണ്. എന്നാല്‍ സംസാരത്തിന്റെ ഗതി മാറി പോയി. സംസാരിച്ച് സംസാരിച്ച് മോഹന്‍ലാല്‍ അറിയാതെ ദിലീപിന്റെ ആളായി മാറുകയായിരുന്നു.
നരേന്ദ്ര മോദിയെ ലാല്‍ കണ്ടു എന്നതല്ല വിവാദം. മോദിയുടെ ഒപ്പം നിന്ന് ചിത്രമെടുത്തതിലുമല്ല വിവാദമുണ്ടായത്. മോഹന്‍ലാലിന്റെ പുതിയ സാമൂഹിക സേവന സംഘടനയുടെ തലപ്പത്ത് സംഘ പരിവാറുകാരെ നിയമിച്ചതാണ് വിവാദം. മോദിയെ കണ്ടതിന് പിന്നാലെ സംഘപരിവാര്‍ ബന്ധം പുറത്തുവന്നതോടെ മോഹന്‍ലാലിന്റെ ലക്ഷ്യം വ്യക്തമായി.
ലാലിനെ സ്‌നേഹിക്കുന്നവര്‍ തന്നെയാണ് അദ്ദേഹത്തിന് ഇത്തരമൊരു ഉപദേശം നല്‍കിയത്. ചിത്രത്തിന്റെ അണിയറക്കാരും ലാലിനെ വിവാദത്തിന്റെ അപകടം ഓര്‍മ്മിപ്പിച്ചു. തനിക്ക് അത്തരം ആലോചനകളൊന്നുമില്ലെന്ന് മോഹന്‍ലാല്‍ എല്ലാവരോടും ആവര്‍ത്തിക്കുന്നു. എന്നാല്‍ പാര്‍ലെമെന്റ് അംഗമാകാന്‍ ലാലിന് ആഗ്രഹമുണ്ട്. അക്കാര്യം ലാല്‍ മറച്ചുവയ്ക്കുന്നില്ല. മോഹന്‍ലാലിനെ സംബന്ധിച്ചടത്തോളം അത് വലിയൊരു നേട്ടമാണ്. തനിക്കുണ്ടാകുന്ന ഒരു നേട്ടവും വേണ്ടെന്ന് വയ്ക്കാന്‍ അദ്ദേഹം തയ്യാറല്ല. ലഫ്റ്റന്റ്‌റ് കേണല്‍ പദവിയും അദ്ദേഹം നേടിയെടുത്തതാണ്. അമ്മയുടെ പ്രസിഡന്റ് പദവി തലവേദനയാകുമെന്ന് എല്ലാവരും പറഞ്ഞപ്പോഴും മോഹന്‍ലാല്‍ അത് ഏറ്റെടുക്കാന്‍ കാരണം അദ്ദേഹത്തിന്റെ താത്പര്യം തന്നെയാണ്.
ഒടിയന്‍ വലിയ പ്രതീക്ഷയുള്ള ചിത്രമാണ്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരിക്കും പ്രസ്തുത ചിത്രം. അതില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ വലിയ നേട്ടമായാണ് ലാല്‍ കരുതുന്നത്. കോടി ക്കണക്കിന് രൂപയുടെ മുതല്‍മുടക്കാണ് ചിത്രത്തിനുള്ളത്. മോഹന്‍ലാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാണെന്നു വന്നാല്‍ അത് ചിത്രത്തിന്റെ വിജയത്തെ ബാധിക്കും. ഇങ്ങനെയൊരു ഭയം. സംവിധായകനും നിര്‍മ്മാതാവിനുമുണ്ട്. അമ്മയിലെ വിവാദങ്ങള്‍ കത്തിനിന്ന സമയത്ത് പുറത്തിറങ്ങിയ നീരാളി പരാജയപ്പെട്ടത് ലാലിനെ ഇന്നും നൊമ്പരപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























