സ്വവര്‍ഗ ലെെംഗികത സ്വഭാവ വെെകൃതമാണ്; അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണ്; നാടിന്റെ പാരമ്പര്യവും പെെതൃകവും പരിഗണിച്ചാണ് ഭരണഘടനാ ശില്‍പികള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് കെ.പി ശശികല

പരസ്‌പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ചരിത്രവിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഹിന്ദു എെക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല. സ്വവര്‍ഗ ലെെംഗികത സ്വഭാവ വെെകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണെന്നും ശശികല പറഞ്ഞു. ഒരു ഓണ്‍ലെെന്‍ മാദ്ധ്യമത്തിനോടായിരുന്നു അവരുടെ പ്രതികരണം.
''നമ്മുടെ നാടിന്റെ പാരമ്ബര്യവും പെെതൃകവും കൂടി പരിഗണിച്ചാണ് ഭരണഘടനാ ശില്‍പികള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ കൊണ്ട് വന്ന എെ.പി.എസി 377നെ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സംസ്‌കാരത്തെ കുറിച്ച് പരിഗണിച്ചാണ്. അതിനാല്‍ ആ നിയമത്തിന്റെ ഭേദഗതി ശരിയാണോ എന്ന് എനിക്കറിയില്ല. കോടതി വിധിയേയും നടപടികളെയും വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല. ഒരുപക്ഷേ ഇത് വ്യക്തിസ്വാതന്ത്ര്യമായിരിക്കാം''- ശശികല പറഞ്ഞു.
https://www.facebook.com/Malayalivartha
























