ദുരിതാശ്വാസ നിധിയിലേക്ക് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ സംഭാവന നല്‍കണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

ദുരിതാശ്വാസ നിധിയിലേക്ക് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ സംഭാവന നല്‍കണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് ഹൈകോടതി സ്‌റ്റേ. കമ്മീഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലായിരുന്നു കോടതി നടപടി.
എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ഇങ്ങനെ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി ചോദിച്ചു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പിടിച്ചുപറിച്ചല്ല വാങ്ങേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha























