കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ വിശദ വിവരങ്ങൾ അറിയാം ഉടൻ അപേക്ഷിക്കൂ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 260 വർക്മെൻ ഒഴിവ്. 5 വർഷ കരാർ നിയമനം. ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്‌തിക, ട്രേഡുകൾ, യോഗ്യത:
∙ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെല്‍ഡർ, ഷീറ്റ് മെറ്റൽ വർക്കർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ–എൻടിസി, ബന്ധപ്പെട്ട ട്രേഡിൽ മൂന്നു വർഷ പരിചയം/ പരിശീലനം.
∙ഒൗട‌്‌ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ, ഇലക്ട്രിഷ്യൻ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ, മെഷിനിസ്റ്റ്, ക്രെയ്ൻ ഒാപ്പറേറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, പ്ലംബർ, ഷിപ്റൈറ്റ് വുഡ്): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ–എൻടിസി, ബന്ധപ്പെട്ട ട്രേഡിൽ മൂന്നു വർഷ പരിചയം/പരിശീലനം.
∙പ്രായം: 45 കവിയരുത്. അർഹർക്ക് ഇളവ്.∙ശമ്പളം: 23,300 (കൂടാതെ ഒാവർടൈം അലവൻസായി മാസം പരമാവധി 5830 രൂപ വരെ ലഭിക്കും).
∙ഫീസ്: 300 രൂപ. ഒാൺലൈനായി അടയ്ക്കാം. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്കു ഫീസില്ല.∙തിരഞ്ഞെടുപ്പ്: പ്രാക്ടിക്കൽ ടെസ്റ്റ് മുഖേന.
കൊച്ചിൻ ഷിപ്പ്‌യാർഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയുടെ ഒഴിവുകളുമുണ്ട് , മാസം 50,000 രൂപ സ്റ്റൈപൻഡ്; അതുപോലെ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ സ്ഥിരം നിയമനം ഉണ്ട് :ഫെബ്രുവരി 20 വരെ അപേക്ഷിക്കാം . വിശദവിവരങ്ങൾ ഇങ്ങനെ
കൊച്ചിൻ ഷിപ്പ്‌യാർഡ് (CSL -സിഎസ്‌എൽ) എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
പരിശീലന കാലയളവ് ഒരു വർഷമാണ്. അതിന് ശേഷം വിജയകരമായി പൂർത്തിയാക്കുന്നവരെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം E-1 ഗ്രേഡിലുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിൽ, 40,000-140,000 രൂപ ശമ്പള സ്കെയിലിൽ നിയമിക്കും. .
എൻജിനീയറിങ്/സിഎ /ഐസിഡബ്ല്യുഎ/എംബിഎ/പിജി ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്‌യാർഡി (സിഎസ്‌എൽ)ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 20-02-2026 ആണ്.
എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളുടെ എണ്ണം : 64
പ്രായപരിധി : 27 വയസ്സ് (20/02/2026 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്)
സ്റ്റൈപൻഡ്: 50,000 രൂപ പ്രതിമാസം
എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം
എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കൽ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം
എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രോണിക്സ്): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം
എക്സിക്യൂട്ടീവ് ട്രെയിനി (നേവൽ ആർക്കിടെക്ചർ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ നേവൽ ആർക്കിടെക്ചർ എൻജിനീയറിങ്ങിൽ ബിരുദം
എക്സിക്യൂട്ടീവ് ട്രെയിനി (സിവിൽ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
എക്സിക്യൂട്ടീവ് ട്രെയിനി (സേഫ്റ്റി): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ സേഫ്റ്റി എൻജിനീയറിങ്ങിൽ ബിരുദം
എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്): ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നിവയുടെ അവസാന പരീക്ഷയിൽ വിജയം.
എക്സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമൻ റിസോഴ്‌സ്): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ, നിർദ്ദിഷ മേഖലകളിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമ അല്ലെങ്കിൽ ബിരുദാനന്തര ബിരുദം: എച്ച്ആർ അല്ലെങ്കിൽ തത്തുല്യമായ സ്പെഷ്യലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം, എച്ച്ആറിൽ സ്പെഷ്യലൈസേഷനോടെ ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമ, എച്ച്ആറിൽ സ്പെഷ്യലൈസേഷനോടെ ഡിപ്ലോമ, അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മെന്റിലോ ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിലോ സ്പെഷ്യലൈസേഷനോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 20 (20/02/2026) വരെ അപേക്ഷിക്കാം.
ഔദ്യോഗിക വെബ്സൈറ്റ് www.cochinshipyard.in
https://www.facebook.com/Malayalivartha























