മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി അന്തരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. അജിത് പവാറിന്റെ അപ്രതീക്ഷിത വിടവാങ്ങലിന് പിന്നാലെയാണ് സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. നിലവില്‍ രാജ്യസഭാ എം.പിയാണ്.
ഇന്ന് ചേര്‍ന്ന എന്‍.സി.പിയുടെ നിയമസഭാ കക്ഷിയോഗമാണ് സുനേത്രയെ കക്ഷിനേതാവായി തിരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ സുനേത്രയുടെ പേര് നിര്‍ദ്ദേശിച്ചു. മറ്റ് നേതാക്കള്‍ പിന്താങ്ങുകയും സുനേത്രയെ തിരഞ്ഞെടുക്കുകയുമായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതോടെ രാജ്യസഭാ അംഗത്വം സുനേത്ര പവാര്‍ രാജിവയ്ക്കും. ബാരാമതി നിയമസഭാ സീറ്റില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സുനേത്ര മത്സരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസഭാ എം.പി സ്ഥാനത്തേക്ക് അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറിനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ എന്‍.സി.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകളും പുറത്തുവന്നു. സുനേത്ര പവാറിനെ ദേശീയ പ്രസിഡന്റാക്കണമെന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha























