ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് എൽഡിഎഫ് ഹർത്താൽ ; പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് എംഎം ഹസന്‍

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച്ച യുഡിഎഫ് എൽഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തുമെന്ന് ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു. ജനങ്ങളോടുള്ള പ്രതിഷേധം അറിയിക്കാനാണ് ഹർത്താൽ എന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു. ഇടതു പാര്‍ട്ടികള്‍ സംയുക്തമായി ദേശീയ തലത്തില്‍ നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് ഇടതു മുന്നണി വ്യക്തമാക്കി.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു മൂന്നു വരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട് .
https://www.facebook.com/Malayalivartha























