തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരികള്‍

ദയവായി ഞങ്ങളെ ഒഴിവാക്കണം. ഞങ്ങളെ കൊല്ലാതെ കൊല്ലരുത്. തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായ ഏകോപന സമിതി രംഗത്ത്. ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഭാരത ബന്ദ് ആഹ്വാനം ചെയ്തതിനു പിന്നാലെ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയിട്ടില്ലാത്ത ജനങ്ങളേയും വ്യാപാരികളെയും ഇതു കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടാനെ സഹായിക്കൂവെന്നും വ്യാപാരി സമിതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് കേരളത്തില്‍ ഹര്‍ത്താല്‍. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ഹര്‍ത്താല്‍ ബുദ്ധിമുട്ടിക്കില്ലെന്നും നേതൃത്വം അവകാശപ്പെട്ടിട്ടുണ്ട്. നേരത്തെ പ്രളയസാഹചര്യത്തെ തുടര്‍ന്ന് കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ നിലനില്‍ക്കവെയാണ് എല്‍ഡിഎഫ് യുഡിഎഫ് നേതൃത്വം 12 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























