കാസര്‍കോട് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ; പിഴ സംഖ്യ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി

കാസര്‍കോട് ഒമ്പതു വയസ്സുകാരിയെ വീടിനടുത്തുള്ള ഷെഡില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിയെ 10 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കരിന്തളം ഓമശ്ശേരിയിലെ സദാശിവയെ (45)യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒമ്പതു വയസുകാരിയെ വീടിനടുത്തുള്ള ഷെഡില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2015 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പിഴ സംഖ്യ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കി. നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നീലേശ്വരം സി.ഐ ആയിരുന്ന കെ.ഇ പ്രേമചന്ദ്രനാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
https://www.facebook.com/Malayalivartha























