തലസ്ഥാന നഗരിയിലെ ഐഎസ് അനുകൂല പോസ്റ്ററിനെതിരെ പോലീസ് അന്വേഷണം

തലസ്ഥാന നഗരിയില്‍ തമ്പാനൂര്‍ ധര്‍മ്മാലയം റോഡില്‍ പ്രത്യക്ഷപ്പെട്ട ഐഎസ് അനുകൂല പോസ്റ്ററിനെതിരെ തമ്പാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഐഎസ് കേരളഘടകത്തിന്റെ പേരിലായിരുന്നു പോസ്റ്റര്‍. ഐഎസ് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പതിച്ച പോസ്റ്റര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് പോസ്റ്റര്‍ നീക്കം ചെയ്തു.
പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. മതവിദ്വേഷം വളര്‍ത്തല്‍, വര്‍ഗീയ ലഹള വിതയ്ക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.ശ്രീകുമാറിന്റെ നിര്‍ദേശാനുസരണം തമ്പാനൂര്‍ സിഐ. കമറുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.ഇന്ത്യയുടെ പല നഗരങ്ങളിലും ഐസ് അനുകൂല നീക്കങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























