മകളുമായി വരാന്തയിൽ ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ കണ്ടത് ചോരയില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍... മരണകാരണം വ്യക്തമാകാതെ പോലീസ്

ബുധനാഴ്ച രാത്രി 12 ഓടെഇളയ മകളുമായി മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ച രണ്ടോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ സവാദിനെ കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദി(40)നെയാണ് തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടത്.
ഭാര്യ: സൗജത്ത് . മക്കള്‍: സജാദ്, ഷര്‍ജ ഷെറി, ഷംസ ഷെറി, സജ്ല ഷെറി. തിരൂര്‍ ഡിവൈഎസ്പി ബിജുഭാസ്കര്‍, താനൂര്‍ സിഐ എംഐ ഷാജി എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















