ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അതുല്‍ പൊലീസ് കസ്റ്റഡിയില്‍. അതുലിനെ ഫോര്‍ട്ട് പൊലീസ് ചോദ്യം ചെയ്യുന്നു. അറസ്റ്റിന് സാധ്യത. ആത്മഹത്യ പ്രേരണ പ്രേരണകുറ്റം ചുമത്തിയേക്കും.27കാരി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പീഡനം കാരണമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് അതുല്‍ മര്‍ദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്തത്. അതുല്‍ മര്‍ദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
വര്‍ക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത് ഒന്നരവര്‍ഷം മുമ്പ്. ആറ് മാസം മുമ്പാണ് ആറ്റുകാലിലെ വാടകവീട്ടിലേക്ക് മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ പലകാരണങ്ങള്‍ പറഞ്ഞ് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു. ആരതിയുടെ അമ്പത് പവന്‍ സ്വര്‍ണം പണയം വച്ചു. പണത്തിന്റെ പേരിലും സ്വര്‍ണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കള്‍ പറയുന്നു.
അതുലിന്റെ മര്‍ദനത്തില്‍ മുറിവേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് ആരതി അയച്ച് നല്‍കിയിരുന്നു. ഇന്നലെ വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയില്‍ കയറി വാതിലടച്ചു. ആരതി ആത്മഹത്യ ചെയ്‌തെന്ന് മനസിലാക്കിയ അതുല്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതില്‍ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























