Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോണ്‍ഗ്രസും ബി.ജെ.പിയും ചില ഹൈന്ദവ സംഘടനകളും പന്തളം കൊട്ടാരവും തന്ത്രി കുടുംബവും സുപ്രീംകോടതി വിധി സര്‍ക്കാരിനെതിരെ ആയുധമാക്കുമ്പോള്‍ അടിപതറായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീപക്ഷനിലപാടില്‍ ഉറച്ച് നിന്നു, ബ്രൂവറി അഴിമതി വിവാദമായതോടെ അനുമതി റദ്ദാക്കി

08 OCTOBER 2018 03:11 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ യുവതീ പ്രവേശനം നടപ്പാക്കുമെന്നും സ്ത്രീകള്‍ക്കെതിരായ ഒരു വിവേചനവും ഈ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അസന്നിഗ്ധമായി വ്യക്തമാക്കി. റിവ്യൂ ഹര്‍ജി നല്‍കില്ല. വിധി എന്തായാലും നടപ്പാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിവാദമായ ബ്രൂവറി ബ്ലെന്‍ഡിംഗ് അനുമതി റദ്ദാക്കി. തീരുമാനം തെറ്റല്ലെങ്കിലും വിവാദം ഒഴിവാക്കാനാണ് റദ്ദാക്കിയതെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒരടി പിന്നോട്ട് പോവുകയും ചെയ്തു. നവോത്ഥാന കാലം മുതലുള്ള ചരിത്രപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തന്റെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും എന്‍.എസ്.എസിന്റെയും പന്തളം കൊട്ടാരത്തിന്റെും തന്ത്രി കുടുംബത്തിന്റെയും വാദങ്ങളുടെ മുന ഒടിച്ചത്. വിശ്വാസികളോട് സര്‍ക്കാര്‍ ഏറ്റുമുട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം സമുദായത്തിനൊപ്പം ചുറ്റുമുള്ള മനുഷ്യരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മഹാനായിരുന്നു മന്നത്ത് പത്മനാഭന്‍. വൈക്കം സത്യാഗ്രഹ സമയത്ത് മന്നത്ത് പത്മനാഭന്‍ അവര്‍ണരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യാത്ര നടത്തിയെന്നും അത് ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ എന്‍.എസ്.എസ് റിവ്യൂ ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ ഓര്‍മപ്പെടുത്തല്‍ എന്നും ശ്രദ്ധേയം. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് പന്തളം കൊട്ടാരം അധികൃതരേയും തന്ത്രി കുടുംബത്തേയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും വരാത്തത് ഔചിത്യമാണോ എന്ന് അവര്‍ തന്നെ പ്രതികരിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

മധ്യതിരുവിതാംകൂറിലാകെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ തിരിയുമ്പോഴും അടിപതറാതെ സ്ത്രീകളോട് തന്റെ സര്‍ക്കാര്‍ യാതൊരുവിധത്തിലുള്ള വിവേചനവും കാണിക്കില്ലെന്ന ഉറച്ചതീരുമാനം എടുക്കാന്‍ കഴിഞ്ഞത്. ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ സമയത്താണ് ഈ വിവാദ അനുമതി നല്‍കിയത്. അതിന്റെ പശ്ചാത്തലത്തിലാണ് അനുമതി റദ്ദാക്കിയത്. അഴിമതിയോ മറ്റ് ക്രമക്കേടുകളോ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിലപാട് യു.ഡി.എഫ് സ്വാഗതവും ചെയ്തു. അങ്ങനെ വിവാദമായ രണ്ട് വിഷയങ്ങള്‍ ഏറെ ഭംഗിയായി കൈകാര്യം ചെയ്ത് മുഖ്യമന്ത്രി കയ്യടിനേടി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (16 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (32 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (39 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (42 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (46 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (54 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (4 hours ago)

Malayali Vartha Recommends