Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭരണഘടനയില്‍ വിശ്വസിക്കാത്ത, പുരുഷന്‍മാരുടെ വിശ്വാസത്തെയും വികാരത്തെയും മാത്രം മാനിക്കുന്ന സ്ത്രീവിരുദ്ധ പാര്‍ട്ടിയായി രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായ കോണ്‍ഗ്രസ് അധപ്പതിക്കുന്നെന്ന് മുഖ്യധാര മാധ്യമങ്ങളുടെ രൂക്ഷവിമര്‍ശനം, ശബരിമല സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട്... 

08 OCTOBER 2018 03:18 PM IST
മലയാളി വാര്‍ത്ത

ഭരണഘടനയില്‍ വിശ്വസിക്കാത്ത, പുരുഷന്‍മാരുടെ വിശ്വാസത്തെയും വികാരത്തെയും മാത്രം മാനിക്കുന്ന സ്ത്രീവിരുദ്ധ പാര്‍ട്ടിയായി രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായ കോണ്‍ഗ്രസ് അധപ്പതിക്കുന്നെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ നിലപാട് സ്വീകരിച്ചതോടെ ശബരിമല യുവതി പ്രവേശനത്തിനെതിരായ നിലപാടില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ട്. മാധ്യമങ്ങളുടെ അജണ്ട പ്രഖ്യാപിക്കുന്ന കവര്‍ സ്റ്റോറിയും പറയാതെ വയ്യായും കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ഉറപ്പ പിന്തുണ നല്‍കുകയും ചെയ്തു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത ഹൈക്കമാന്‍ഡ് കെ.പി.സി.സിയുടെ നിലപാടിനോട് പൂര്‍ണമായും പച്ചക്കൊടി കാട്ടിയിട്ടില്ല. 

പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണം വേണമെന്നും തുല്യനീതി വേണമെന്നും വാദിക്കുന്ന കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധതയ്ക്ക് കൂട്ടുനില്‍ക്കുന്നെന്ന പ്രതീതി ദേശീയതലത്തില്‍ ഉണ്ടാക്കുമോ എന്ന് ഹൈക്കമാന്‍ഡ് ഭയക്കുന്നു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത കൊല്ലം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ നിലപാട് മാറ്റണമെന്ന് ജില്ലയിലെ ഒരുകൂട്ടം മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതും അവരെ സമ്മര്‍ദ്ദത്തിലാക്കിയതും പൊതുസമൂഹത്തില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയേയും സോണിയാ ഗാന്ധിയേയും പോലെ ശക്തരായ വനിതാ നേതാക്കള്‍ നയിച്ച കോണ്‍ഗ്രസ് പ്രസ്ഥാനം സ്ത്രീവിരുദ്ധനിലപാടുമായി മുന്നോട്ട് പോകുന്നതിനെതിരെ പാര്‍ട്ടിയില്‍ തന്നെ പ്രതിഷേധമുണ്ട്.

ആര്‍ത്തവം അശുദ്ധിയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സ്ത്രീവിരുദ്ധമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പ്രദേശികമായ വികാരങ്ങള്‍ക്ക് വഴങ്ങി കോണ്‍ഗ്രസിന്റെ വിശാലമായ കാഴ്ചപ്പാടിന് വിരുദ്ധനിലപാട് സ്വീകരിച്ചാല്‍ ഭാവിയില്‍ അതിന് വലിയവില നല്‍കേണ്ടിവരുമെന്ന് ചില നേതാക്കളെങ്കിലും പറയുന്നുണ്ട്. വിധി വന്ന ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്വാഗതം ചെയ്തു. എന്നാല്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിഞ്ഞതോടെ ഇരുവരും നിലപാട് മാറ്റി. പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തുകയും ചെയ്തു. 

മതാന്ധതയിലൂടെയും സ്ത്രീവിരുദ്ധനിലപാടുകളിലൂടെയും രാജ്യത്തെ പിന്നോട്ട് നയിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കാന്‍ നടക്കുന്ന കോണ്‍ഗ്രസ് ശബരിമല വിധിയെ എതിര്‍ക്കുന്നതിലൂടെ ഭരണഘടനയ്‌ക്കെതിരെ യുദ്ധംപ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് വേണം മനസിലാക്കാന്‍ എന്നാണ് പറയാതെ വയ്യായില്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം. നാല് വോട്ടിന് വേണ്ടി ചെന്നിത്തല ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇതിന് മുമ്പും ഇത്തരം വിധികള്‍ ഉണ്ടായിട്ടുണ്ടെന്നും കവര്‍ സ്റ്റോറിയില്‍ സിന്ധുസൂര്യകുമാര്‍ പറഞ്ഞു.

വിമര്‍ശനം ശക്തമായതോടെ കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ നിന്ന് പതിയെ തലയൂരാനുള്ള നീക്കം തുടങ്ങി. അതിന്റെ ഭാഗമായാണ് ഇന്ന് റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയത്. റിവ്യൂ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ അടക്കം ഇപ്പോള്‍ മിണ്ടുന്നുമില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (15 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (31 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (38 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (41 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (45 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (53 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (59 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (4 hours ago)

Malayali Vartha Recommends