അകത്തുനിന്നും രണ്ട് കുറ്റികളിട്ട് അടച്ച നിലയിലായിരുന്ന വാതില്‍... ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹം പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം കണ്ട സംഭവത്തിൽ ദുരൂഹത

ആറുവര്‍ഷമായി ഉപയോഗിക്കാതെ കിടന്ന ഷെഡിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്‌ഇബി ജീവനക്കാരാണ് മൃതദേഹം കണ്ടത്. അകത്തുനിന്നും രണ്ട് കുറ്റികളിട്ട് അടച്ച നിലയിലായിരുന്ന വാതില്‍. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് അഴിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടത്.
കുറ്റിക്കോല്‍ കള്ള്ഷാപ്പ് മാനേജരുടെ നമ്ബര്‍ കിട്ടിയത് പ്രകാരം പോലീസ് ഇയാളെ വിളിച്ചുവരുത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാനായില്ല. അതേസമയം ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറുന്നു. പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തെ ഷെഡ്ഡിലാണ് മൃതദേഹം കാണപ്പെട്ടത്. ഷെഡ് ജനവാസ കേന്ദ്രത്തിലായിട്ടും ദുര്‍ഗന്ധം ഉണ്ടാകാത്തതാണ് സംശയത്തിന് കാരണമായത്. വര്‍ഷങ്ങളായി പൂട്ടിയിട്ട ഷെഡ് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സമീപവാസികള്‍ കാണാതിരിക്കില്ലെന്നതും സംശയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
ശേഷം പോലീസ് നടത്തിയ പരിശോധനയില്‍ കുറ്റ്യാടി, നാദാപുരം ഭാഗത്തെ തുണിക്കടകളുടെ സഞ്ചികള്‍ ലഭിച്ചിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇന്നലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



















