കട്ടമുതല്‍ തിരികെ നല്‍കിയത് കൊണ്ട് മോഷണകുറ്റം ഇല്ലാതാകുന്നില്ല; ടിപി രാമകൃഷ്ണന്‍ രാജിവയ്ക്കുന്നതുവരെ സമരം ചെയ്യും എന്ന് ചെന്നിത്തല

ക്രമവിരുദ്ധമായി അനുമതി നല്‍കിയ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ രാജിവയ്ക്കുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴ് മാസവും എട്ട് ദിവസവും എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ ഫയല്‍ ഉറങ്ങിയത് ഡീല്‍ ഉറപ്പിക്കാനാണ്. കട്ടമുതല്‍ തിരികെ നല്‍കിയത് കൊണ്ട് മോഷണകുറ്റം ഇല്ലാതാകുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.
ബ്രൂവറിക്കും ഡിസ്റ്റലറികള്‍ക്കും നല്‍കിയ അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വീകരിക്കുന്നതായി ചെന്നിത്തല പറഞ്ഞു. കേരളം കണ്ട വലിയ അഴിമതിയാണ് നടന്നത് എന്ന കാര്യത്തില്‍ സംശയം ഇല്ല. കഴിഞ്ഞ 19 വര്‍ഷമായി കേരളത്തില്‍ അധികാരത്തില്‍ എത്തിയ ഒരു സര്‍ക്കാരും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത ഒരു വലിയ അഴിമതിയാണ് 22 മാസം പ്രായമായ ഇടതു മുന്നണി ഗവണ്‍മെന്റ് ചെയ്തത്.
എല്ലാ നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റില്‍പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും സ്വന്തക്കാരെയും രഹസ്യമായി വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ അപേക്ഷ എഴുതിവാങ്ങിയാണ് ലൈസന്‍സിനുള്ള അനുമതി നല്‍കിയത്. 1999ലെ ഉത്തരവ് നിലനില്‍ക്കുമ്ബോള്‍ അത് മാറ്റാതെ ഇങ്ങനെ ലൈസന്‍സ് കൊടുക്കാന്‍ പാടില്ല എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്. ബിസിനസ് റൂള്‍സനുസരിച്ച് ഒരു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം മാറ്റണം എങ്കില്‍ മറ്റൊരു മന്ത്രിസഭ യോഗം വേണം എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























