Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമല കേസ് നടക്കുമ്പോള്‍ വിധി എന്തായാലും അത് നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു, അതിനാല്‍ നിയമനിര്‍മാണം നടത്താനോ, റിവ്യൂഹര്‍ജി നല്‍കാനോ സര്‍ക്കാരിന് കഴിയില്ല, മറ്റാരെങ്കിലും ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രി

08 OCTOBER 2018 05:29 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സര്‍ക്കാര്‍ എതിരാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതാണ് നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയം. അതുകൊണ്ട് തന്നെ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല. മുന്‍കാലങ്ങളിലും സ്ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട് എന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ കാര്യങ്ങള്‍ ഇതില്‍ വ്യക്തമാക്കി. മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ മഹാറാണിയും സന്ദര്‍ശിച്ചിരുന്നെന്ന പോലുള്ള കാര്യങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്ര ആരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായ വ്യത്യാസമില്ലാതെ അനുവദിക്കണം എന്ന നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചു. ഈ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു. ശബരിമല ക്ഷേത്രത്തിന്റെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങള്‍ സ്വീകരിച്ചതിനാലും, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

5. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അപേക്ഷ സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ നിയോഗിച്ച് അവരോട് പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്രമസമാധാന പ്രശ്‌നവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാവും എന്നതാണ് പേടിയെങ്കില്‍ അതിന് സ്ത്രീകള്‍ക്ക് പ്രത്യേക സന്ദര്‍ശന കാലം നിശ്ചയിച്ച് അത് പരിഹരിക്കാവുന്നതാണ് എന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത്തരമൊരു പേടി സര്‍ക്കാരിനില്ലെന്ന കാര്യവും എടുത്തുപറഞ്ഞു. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും നിലവിലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. ഈ പ്രശ്‌നത്തില്‍ കോടതി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ്, ഇത്തരമൊരു സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയത്. എല്ലാവര്‍ക്കും പ്രവേശനം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയമെങ്കിലും ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ട് മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന കാര്യമാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഒരു നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്നും വിധി നടപ്പിലാക്കുമെന്നുമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കമ്മീഷനെ നിയോഗിക്കണെമെന്നും അതിനുശേഷമേ അന്തിമവിധിയിലേക്ക് കടക്കാവൂ എന്നുമുള്ള സര്‍ക്കാര്‍ നിലപാട് വിശ്വാസത്തെയും ആചാരത്തെയും ബഹുമാനിക്കുന്ന നിലപാട് തന്നെയാണ്. അവരുടെ അഭിപ്രായം അറിയാതെ അന്തിമതീരുമാനം എടുക്കരുതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. പുനപരിശോധനാ ഹര്‍ജിയെ സംബന്ധിച്ച് ഇപ്പോള്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ പറഞ്ഞ നിലപാടിന്റെ അടിസ്ഥാനത്തില്‍ വന്ന ഒരു വിധിയില്‍ പുനപരിശോധാനാ ഹര്‍ജി എങ്ങനെയാണ് സാധ്യമാവുക. അതേസമയം മറ്റാരെങ്കിലും പുനപരിശോധന ഹര്‍ജിക്ക് പോകുന്നതിനും സര്‍ക്കാരിന് തടസ്സമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (17 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (33 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (40 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (43 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (47 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (55 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (4 hours ago)

Malayali Vartha Recommends