Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബാലുവിന്റെ വിയോഗ നൊമ്പരം മറന്ന് പരസ്പരം പോരിലേക്ക് ; ബാലഭാസ്‌കറിന്റെ സഞ്ചയന ദിവസം ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക്; ബന്ധുക്കളുടെ ഇടപെടലുകള്‍ സകലതും തകിടം മറിക്കുന്നുവെന്ന് സുഹൃത്തുക്കള്‍ ; ലോകമാദരിക്കുന്ന ഒരു കലാകാരന്റെ വിയോഗത്തിലും പരസ്പരം പോരടിക്കുകയും, പണത്തിന്റെ പേരില്‍ പരസ്പരം സംശയിക്കുകയും ചെയ്യുന്നത് തികച്ചും വേദന

08 OCTOBER 2018 05:19 PM IST
മലയാളി വാര്‍ത്ത

ബാലഭാസ്‌കറിന്റെ സഞ്ചയന ദിവസം ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട് സ്റ്റാഫും ബന്ധുക്കളും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഇപ്പോള്‍ പരസ്യമായ പോരിലേക്ക്. സഞ്ചയനദിവസമായ ഞായറാഴ്ച ബാലഭാസ്‌കറിന്റെ ചിന്താഭസ്മത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ മാനേജർ ബാലുവിന്റെ വീട്ടിനു മുന്നില്‍ ബന്ധുവായ ഒരാളുമായി അടിപിടിയുണ്ടാക്കിയതോടെയാണ് ചില സംശയങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങളാണ് സഞ്ചയന ദിവസം ഉണ്ടായത്. ബാലുവിനെ സ്‌നേഹിക്കുന്നവര്‍ വിങ്ങലോടെയാണ് സഞ്ചയനവീട് വിട്ടത്.

ബാലുവിന്റെ ചിതാഭസ്മവുമായി വര്‍ക്കലയിലേക്ക് തിരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഇത്. തല്ലിന്റെ കാരണം ആര്‍ക്കുമറിയില്ല. ബാലുവിന്റെ സുഹൃത്തുക്കളായ പഴയ എസ് എഫ് ഐ നേതാക്കളാണ് ഇയാളെ പിടിച്ചു മാറിയത്. ഇനിയും ഇയാള്‍ കളി തുടന്നാല്‍ കളി പഠിപ്പിക്കുമെന്നാണ് മുന്‍എസ് എഫ് ഐ നേതാക്കള്‍ പറയുന്നത്.

അതിനിടെ ലക്ഷ്മി ഗര്‍ഭവതിയാകാന്‍ ആയുര്‍വേദ ചികിത്സ വര്‍ഷങ്ങളോളം നടത്തിയ പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ ഭാര്യയെ സഞ്ചയനവീട്ടില്‍ നിന്ന് ബാലുവിന്റെ തമലം സ്വദേശിനിയായ ബന്ധു ഇറക്കിവിട്ടതായും ബാലുവിന്റെ അടുത്ത സുഹൃത്തുക്കള്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു. ലക്ഷ്മി ജീവന് തുല്യം സ്‌നേഹിക്കുന്ന വ്യക്തിയാണ് ഇവര്‍. അപകടമുണ്ടായ ദിവസം അവര്‍ തിരുവനന്തപുരത്ത് എത്തിയതാണ്. ' നിനക്ക് ഇപ്പോള്‍ സമാധാനമായോ' എന്ന് ചോദിച്ചാണ് അവരെ ആട്ടിയകറ്റിയത്. ഡോക്ടറായ മകനോടൊപ്പം അവര്‍ ഞായറാഴ്ച്ച തന്നെ പാലക്കാട്ടേക്ക് മടങ്ങി. ഇവരാണ് ലക്ഷ്മിയുടെ ആശുപത്രിയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്.

ബാലുവിന്റെ ഇതേ ബന്ധുവാണ് ഭൗതിക ശരീരം സംസ്‌കരിച്ച ദിവസം ബാലുവിന്റെ അഛനെയും അമ്മയെയും അവരുടെ വീട്ടിലേക്ക് കൊണ്ടു പോയത്. മരണം അന്വേഷിച്ച് വരുന്നവര്‍ തിരുമലയിലെ ബാലുവിന്റെ വീട്ടിലെത്തുമ്പോള്‍ അത് പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. ബാലുവിന്റെ മാതാപിതാക്കളുടെ ജഗതിയിലെ വസതിയിലെത്തുമ്പോള്‍ അതും പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. ഫലത്തില്‍ വിജയ മോഹിനി മില്ലിലെ വീട് തീര്‍ത്തും നിശബ്ദമായി. ബന്ധുക്കളുടെ ഇടപെടലുകള്‍ സകലതും തകിടം മറിക്കുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ബാലുവിന്റെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ അറിയുന്ന ഒരു സ്റ്റാഫിന്റെ പെരുമാറ്റത്തെയും സുഹൃത്തുക്കള്‍ സംശയിക്കുന്നു. സാമ്പത്തിക താത്പര്യം ഇവര്‍ക്കുണ്ടോ എന്ന് ബാലുവിന്റെ സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിച്ചു.

ബാലുവിന്റെ ഭാര്യയെ ഇതുവരെ ബാലുവിന്റെ വീട്ടുകാര്‍ അംഗീകരിച്ചിട്ടില്ല. കുഞ്ഞ് ജനിച്ചപ്പോള്‍ പോലും കാണാന്‍ വരാത്തവരാണ് ബന്ധുക്കള്‍. ലക്ഷമി ബാലുവിനെ കറക്കിയെടുത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. ലക്ഷ്മിയുടെ വീട്ടുകാര്‍ ആകെ പ്രതിസന്ധിയിലാണ്. അവരുടെ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവാകും. ലക്ഷ്മിയുടെ സഹോദരന്‍ കോളേജ് അധ്യാപകനാണ് എന്നതൊഴിച്ചാല്‍ വീട്ടുകാര്‍ മികച്ച സാമ്പത്തിക സ്ഥിതിയിലുള്ളവരല്ല. ലക്ഷ്മിയുടെ ആശുപത്രി ബില്‍ അടയ്ക്കാനുള്ള കാര്യം സഹോദരന്‍ ബാലുവിന്റെ സെക്രട്ടറിയോട് പറഞ്ഞപ്പോള്‍ അയാള്‍ കൈ മലര്‍ത്തി. ബാലുവിന്റെ സാമ്പത്തികകാര്യങ്ങള്‍ നോക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ നിസഹായനാണ്.

ലക്ഷമി സുഖം പ്രാപിക്കുമ്പോള്‍ എന്തു ചെയ്യുമെന്ന് അറിയാതെ വിതുമ്പുകയാണ് ലക്ഷ്മിയുടെ കുടുംബം. ബാലഭാസ്‌കറുടെ വിയോഗത്തില്‍ മാത്രമാണ് ബാലുവിന്റെ കുടുംബത്തിന് സങ്കടം. ഭാര്യക്ക് എന്തു വന്നാലും അവര്‍ക്കൊന്നുമില്ല എന്നതാണ് അവസ്ഥയെന്ന് സുഹൃതതുക്കള്‍ പറയുന്നു. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നിലും ബാലഭാസ്‌കറുടെ ഉറ്റ ബന്ധുക്കളായിരുന്നു. ലോകമാദരിക്കുന്ന ഒരു കലാകാരന്റെ വിയോഗത്തിലും പരസ്പരം പോരടിക്കുകയും, പണത്തിന്റെ പേരില്‍ പരസ്പരം സംശയിക്കുകയും ചെയ്യുന്നത് തികച്ചും വേദന തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (17 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (33 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (40 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (43 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (47 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (55 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (4 hours ago)

Malayali Vartha Recommends