ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ജില്ലാ കളക്ടര്‍

ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കൈക്കുഞ്ഞിനെ വാരിപുണര്‍ന്ന് ജില്ലാ കളക്ടര്‍. ജില്ലാ ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപമുള്ള ട്രോളിയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയായിരുന്നു കഴിഞ്ഞ നാലാം തീയതി ട്രോളിക്കുള്ളില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കിട്ടിയ ഉടന്‍ തന്നെ പ്രത്യേക പരിചരണ മുറിയിലേക്ക് മാറ്റി. കുഞ്ഞിന് ആകാശ് എന്ന പേരും ആശുപത്രി അധികൃതര്‍ നല്‍കി. കുഞ്ഞ് പൂര്‍ണ ആരോഗ്യ വനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു .കുഞ്ഞിനെ ജില്ലാ ശിശു ക്ഷേമസമിതി ഏറ്റെടുക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha



















