അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അറബിക്കടലിന്റെ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അടുത്ത 5 ദിവസങ്ങളില്‍ തെക്കന്‍ ഒമാന്‍, യമന്‍, തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. അറബിക്കടലിന്റെ തെക്കുകിഴക്ക്- മധ്യകിഴക്കു ഭാഗങ്ങളില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ 12 വരെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ നിര്‍ദേശിക്കുന്നു. അടുത്ത 48 മണിക്കൂറില്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തേക്കും അടുത്ത 24 മണിക്കൂറില്‍ അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യകിഴക്ക് ഭാഗങ്ങളിലേക്കും മത്സ്യബന്ധനത്തിനു പോകരുതെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha
























