ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് നഗരത്തിലാണ് മന്ത്രിയുടെ വാഹനത്തിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എലപ്പുള്ളിയിലും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.
അതേസമയം, ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനം പുതിയ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുനപരിശോധനാ ഹര്‍ജി നല്‍കാനാകില്ല. മറ്റുള്ളവര്‍ നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























