Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭഗവാനെന്തിനാ കാശ്... ആദ്യം പുലിയായും പിന്നെ പാമ്പായും പരുന്തായും എത്തിയ അയ്യപ്പന്റെ മായ ഇപ്പോള്‍ കാണിക്കയിലേക്ക്... ക്ഷേത്രങ്ങളില്‍ കാണിക്കയിടരുത് എന്ന ചലഞ്ച് ഏറ്റെടുത്ത് ഭക്തര്‍; ദേവസ്വം ബോര്‍ഡിനെ കോടീശ്വരനാക്കിയതിന് പിന്നില്‍ ഭക്തരുടെ ചില്ലിക്കാശുകള്‍; കാണിക്കയില്ലെങ്കില്‍ എങ്ങനെ അമ്പലങ്ങള്‍ നടത്തും; ശമ്പളം കൊടുക്കും; നാമജപം കാണിക്ക ജപമായപ്പോള്‍... 

09 OCTOBER 2018 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്

ആദ്യം പുലിയായും പിന്നെ പാമ്പായും പരുന്തായും എത്തിയ അയ്യപ്പന്റെ മായ ഇപ്പോള്‍ കാണിക്കയിലേക്ക് നീളുകയാണ്. ദൈവത്തിന് കാശ് ആവശ്യമില്ലെന്നും ദൈവത്തിന്റെ കാശ് കൊണ്ട് നെളിയുന്ന ദേവസ്വം ബോര്‍ഡിന് പണി കൊടുക്കണമെന്ന് വ്യാപകമായ പ്രചാരണം. കാണിക്കയില്ലെങ്കില്‍ എങ്ങനെ അമ്പലങ്ങള്‍ നടത്തും. ശമ്പളം കൊടുക്കും... എന്ന് കാണണമല്ലോ എന്നാണ് ഭക്തര്‍ പറയുന്നത്. അങ്ങനെ നാമജപം കാണിക്ക ജപമാകുകയാണ്. ഇതിന്റെ ഏറ്റവും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം കണ്ടത്. 

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ തോട്ടയ്ക്കാട് ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ രണ്ടു കാണിക്കവഞ്ചികളില്‍ നിന്നാണ് സ്വാമിശരണങ്ങളെഴുതിയ നൂറുകണക്കിന് കടലാസ് കഷണങ്ങള്‍ ലഭിച്ചത്.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന കോടതി വിധിയിലുള്ള പ്രതിഷേധമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളില്‍ കടലാസു രൂപത്തില്‍ നിറയുന്നത്.
സ്വാമി ശരണം, നീതി ശരണം, സേവ് ശബരിമല, പേപ്പര്‍ തുണ്ടില്‍ 5, 10, 500 രൂപ എന്നെഴുതിയാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രതിഷേധക്കത്തുകളുമുണ്ട്. തിങ്കളാഴ്ച കാണിക്കവഞ്ചികള്‍ പൊട്ടിച്ചപ്പോഴാണ് കടലാസിലെ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടത്.

 

അതേ സമയം ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. അതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണു കാല്‍നട യാത്ര സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. കോട്ടയം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഇതേ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു.

ശബരിമല വിഷയത്തില്‍ മറ്റു ഹിന്ദു സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്കു ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 17നു ശബരിമല നട തുറക്കുന്ന ദിവസം പൂങ്കാവനത്തില്‍ മഹിളാമോര്‍ച്ച ഉപവാസ പ്രാര്‍ഥനാ യജ്ഞം നടത്തും. 17നു ശേഷം തുടര്‍സമരങ്ങളുണ്ടാവും. ശബരിമല സംരക്ഷണ യാത്രയില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ബിജെപി വിശ്വാസികള്‍ക്കൊപ്പമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ്. കോടതി വിധി നടപ്പാക്കണമെന്നാണു കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല വിധി വന്നയുടന്‍ അതിനെ സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ പ്രത്യക്ഷ സമരത്തിനു കോണ്‍ഗ്രസ് തയാറാണോ എന്നു വ്യക്തമാക്കണം എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകേണ്ട സര്‍ക്കാര്‍, അടിച്ചമര്‍ത്തല്‍ നയമാണു സ്വീകരിച്ചത്. കോടതി വിധി നടപ്പാക്കേണ്ടതു വിശ്വാസികളുടെ വികാരം അടിച്ചമര്‍ത്തിയാവരുത്. നിരീശ്വര വാദത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി കോടതിവിധി ഉപയോഗിച്ചു ശബരിമലയുടെ പ്രശസ്തി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. പ്രശ്നപരിഹാരത്തിനു ശ്രമിക്കാതെ വെല്ലുവിളിയുടെ സ്വരമാണു സിപിഎം സ്വീകരിച്ചത്. എവിടെയാണു പാളിച്ചപറ്റിയതെന്നു സിപിഎം ആലോചിക്കണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭ പുറത്താവാനുണ്ടായ സാഹചര്യം ഓര്‍ക്കുന്നതു നല്ലതാണ് എന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (52 minutes ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (1 hour ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (1 hour ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (1 hour ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (1 hour ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (1 hour ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (2 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (2 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (2 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (2 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (3 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (3 hours ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (3 hours ago)

Malayali Vartha Recommends