അയ്യപ്പ ശരണം വിളി ഇന്ത്യയിൽ പടരുന്നു; ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിര പ്രതിഷേധം പുകയുന്നു; പ്രധാന നഗരങ്ങളിലെ കാഴ്ച...

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിര പ്രതിഷേധം പുകയുന്നു. കേരളത്തിന് പുറമെ ഇന്ത്യ ഒട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. ഹൈദരാബാദിലും ചെന്നൈയിലുമാണ് കൂടുതൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്. ഡൽഹിയിൽ ജന്തർ മന്തറിലും കേരള ഹൗസിന് മുന്നിലും പ്രതിഷേധം ശക്തമാണ്.
ആയിരകണക്കിന് ഭക്തരാണ് സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. സേവ് ശബരിമല’ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധ കാമ്പയിന്‍ നടത്തുന്നത്. മലയാളികള്‍ക്ക് പുറമെ തമിഴ്‌നാട് ആന്ധ്രയില്‍ നിന്നുള്ള ഭക്തരും കാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തണമെന്നും സുപ്രീംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കാമ്പയിന്‍. ജാതി,മത, രാഷ്ട്രീയത്തിന് അതീതമായി നിരവധിപേർ രംഗത്ത് വന്നിരിക്കുകയാണ്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അഞ്ച് തെക്കൻ സംസ്ഥാനങ്ങളിൽ കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കാൻ സംഘപരിവാർ തീരുമാനം. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. നിരത്തുകൾ കൈയേറിയ അയ്യപ്പ ഭക്തരെ കൈകാര്യം ചെയ്യാൻ പോലീസ് വളരെ പണിപ്പെടേണ്ടി വരുന്നു.
അതേസമയം പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ വിധി പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച്. നടപടികള്‍ ക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്. തേര്‍ഡ് പാര്‍ട്ടി റിവ്യൂ പെറ്റീഷന്‍ നല്‍കിയ ശൈലജ വിജയന്റെ അഭിഭാഷകനായ മാത്യു നെടുമ്ബാടാണ് ഹര്‍ജി നേരത്തെ കേള്‍ക്കണം എന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യത്തെ ചീഫ് ജസ്റ്റിസ് നിരാകരിച്ചു. തുലാമാസ പൂജകള്‍ക്കായി ഈ മാസം നട തുറക്കാന്‍ പോകുന്നതിനാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നതായിരുന്നു ആവശ്യം. കേസില്‍ നേരത്തെ കക്ഷി പോലും ആയിരുന്നില്ല ശൈലജ വിജയന്‍. റിവ്യൂ ഹര്‍ജി നല്‍കുന്നതിന് ഒരു മാസത്തെ സമയപരിധി ഉണ്ടെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ കാലാവധി കഴിഞ്ഞതിനു ശേഷം മാത്രമേ ഹര്‍ജി പരിഗണക്കൂ.
https://www.facebook.com/Malayalivartha





















