സംഗീത സംവിധായകനായ രവീന്ദ്രൻ പിള്ളയുടെ മകൻ വിഷ്ണു ആർ നാഥിന് ദാരുണാന്ത്യം... തിരുവല്ലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി തൽക്ഷണം മരിക്കുകയായിരുന്നു...

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചുവീണ വിഷ്ണുവിന്റെ തല വഴിയരികെ കരിങ്കല്ലിൽ ഇടിക്കുകയായിരുന്നു.
ഒപ്പം സഞ്ചരിച്ചിരുന്ന സഹപാഠികളായ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ തുകലശേരി ഇന്ത്യൻ ഓവർസീസ് ബാങ്കിന് എതിർവശം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പ്ലസ് ടു വിദ്യാർത്ഥി തൽക്ഷണം മരിച്ചു.
കുറ്റൂർ തെങ്ങേലി ഇടയിലെ വീട്ടിൽ സംഗീത സംവിധായകനായ രവീന്ദ്രൻ പിള്ളയുടെ മകൻ വിഷ്ണു ആർ നാഥ് (17) ആണ് മരിച്ചത്.
https://www.facebook.com/Malayalivartha





















