സ്കൂള്‍ വിട്ട് വീട്ടിലെത്തി ഉടൻ മുറിയിലേയ്ക്ക് കടന്നു... മുറി പൂട്ടിയതിന് ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി; പൂജപ്പുരയില്‍ സ്കൂള്‍ വിദ്യാർത്ഥി പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കാരണം അറിയാതെ വീട്ടുകാർ

പൂജപ്പുരയില്‍ സ്കൂള്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥി രണ്ടാം നിലയില്‍ തന്നെ മുറിയിലേയ്ക്ക് കടന്ന് മുറി പൂട്ടിയതിന് ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിയ്ക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവം നടക്കുമ്പോള്‍ താഴത്തെ നിലയില്‍ അച്ഛനും അമ്മയുമുണ്ടായിരുന്നു. പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha





















