മി ടൂവിൽ കുടുങ്ങിയ മുകേഷ് എംഎൽഎക്കെതിരെ തെരുവിൽ പ്രതിഷേധം ആളിക്കത്തുന്നു

മി ടൂ ക്യാമ്പൈനിൽ കുടുങ്ങിയ മുകേഷ് എംഎൽഎയുടെ കോലം കത്തിച്ച് കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുന്നു. ഇതിനിടെ മുകേഷിനെതിരെ ബിന്ദു കൃഷ്ണയും രംഗത്ത് വന്നു. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നായിരുന്നു ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടത്.കൊല്ലത്ത് മുകേഷ് എംഎൽഎ ഇല്ലാത്തത്കൊണ്ടുതന്നെ അദ്ദേഹം എത്താൻ സാധ്യതയുള്ള ഇടങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇന്ന് വൈകുന്നേരം കൊല്ലത്ത് മുകേഷ് പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പരിപാടികൾ റദ്ദാക്കും.
19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി മുംബയ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ് വെളിപ്പെടുത്തിയത്. മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെയാണ് ടെസ വെളിപ്പെടുത്തിയിരിക്കുന്നത്. 19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടൽ റൂമിനടുത്തേക്ക് തന്നോട് താമസം മാറാൻ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് അന്നത്തെ തന്റെ ചാനൽമേധാവിയായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചർച്ച ചെയ്‌തുവെന്നും ടെസ് ആരോപിക്കുന്നു.തുടർന്ന് അവിടെ നിന്നും തൊട്ടടുത്ത ഫ്ളൈറ്റിൽ തന്നെ നാട്ടിലേക്ക് തിരിക്കാൻ ഡെറക് തന്നെ സഹായിച്ചുവെന്നും ടെസ് പറയുന്നു.
എന്നാൽ തനിക്ക് ഒന്നും ഓർമ്മയില്ലെന്നും, ടെസ് ജോസഫ് എന്ന സ്ത്രീയെ താന്‍ ഒര്‍ക്കുന്നുപോലുമില്ലെന്നും മുകേഷ് പ്രതികരിക്കുന്നു. 'കോടീശ്വരനൊക്കെ എത്ര വർഷം മുമ്പ് നടന്നതാണ്. ഇത്രയും നാൾ അവർ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരിൽ ആർക്കും ഒരു പൈസ ഞാൻ തരില്ല' ആരോപണങ്ങളെ ചിരിച്ചു തള്ളുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ രാജി വയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ ആരോപണമെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















