കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനത്തെയാകെ വെല്ലുവിളിച്ച് താത്കാലിക ഡയറക്ടർ തന്നിഷ്ടപ്രകാരം തസ്തികയില്‍ തുടരുന്നു....

കാലാവധി നീട്ടിത്തരണമെന്ന അപേക്ഷ വൈദ്യുതി മന്ത്രി എം.എം. മണി തള്ളിയിട്ടും അത് വകവയ്ക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അതേ തസ്തികയില്‍ തുടരുന്നു. വൈദ്യുതി വകുപ്പിന് കീഴിലുള്ള അനര്‍ട്ടിന്റെ ഡയറക്ടര്‍ പദവിയിലാണ് ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ സംവിധാനത്തെയാകെ വെല്ലുവിളിച്ച് തന്നിഷ്ടപ്രകാരം തുടരുന്നത്. ഇതിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങുകയാണ് സ്ഥാപനത്തിലെ ജീവനക്കാര്‍.
2016 സെപ്തംബര്‍ 4നാണ് ഇദ്ദേഹത്തെ താത്കാലിക ഡയറക്ടറായി നിയമിച്ചത്. പിന്നീട് ഇത് ഒരുവര്‍ഷത്തേക്ക് നീട്ടികൊടുത്തു. ആ കാലാവധിയും ഈ വര്‍ഷം സെപ്തംബര്‍ നാലിന് അവസാനിച്ചു. കാലാവധി നീട്ടണമെന്ന അപേക്ഷയുമായി ഉദ്യോഗസ്ഥന്‍ ആഗസ്റ്റ് 13ന് മന്ത്രിയെ സമീപിച്ചെങ്കിലും അത് തള്ളി. നിയമനം വഴിവിട്ടായിരുന്നുവെന്ന പരാതിയുള്ളതും ഇദ്ദേഹം നേരത്തെ മേല്‍നോട്ടം വഹിച്ചിരുന്ന പദ്ധതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രി അപേക്ഷ തള്ളിയത്.
എന്നാല്‍, കാലാവധി നീട്ടാനാവില്ലെന്ന മന്ത്രിയുടെ തീരുമാനത്തെ വെല്ലുവിളിച്ചാണ് ഇപ്പോഴും ഡയറക്ടര്‍ പദവിയില്‍ ഉദ്യോഗസ്ഥന്‍തുടരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടാക്കുന്ന നിയമനങ്ങളും പദ്ധതികളും തുടരെത്തുടരെഇദ്ദേഹം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. സമ്ബൂര്‍ണ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് 2016ല്‍ ഈ ഉദ്യോഗസ്ഥന്‍ അനര്‍ട്ടിന്റെ താല്‍ക്കാലിക ഡയറക്ടറായി എത്തുന്നത്.
https://www.facebook.com/Malayalivartha




















