ശബരിമല പ്രതിഷേധം ശക്തമാകുമ്പോള്‍ വിശ്വാസികള്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍; അവര്‍ ചെയ്യുന്നത് മഹാപാപം; അവര്‍ക്ക് നാശമുണ്ടാകും

ശബരിമലയില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ രംഗത്ത്. ശബരിമലയില്‍ പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. അവര്‍ക്ക് നാശമുണ്ടാകും. അവര്‍ ചെയ്യുന്നത് മഹാപാപം. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല. ഹീനകൃത്യം ചെയ്യുന്നവര്‍ പിന്‍മാറണമെന്നും ഇ.പി. ജയരാജന്‍പറഞ്ഞു.
അതേസമയം ചരിത്രപരമായ സുപ്രീംകോടതി വിധിക്കുശേഷം തുലാമാസ പൂജകള്‍ക്കായി ശബരിമല നട വൈകിട്ട് തുറക്കും. യുവതികളായ ഭക്തരെത്തിയാല്‍ അവര്‍ക്ക് സുരക്ഷയോരുക്കാന്‍ നിലയ്ക്കിലിലും പമ്പയിലും വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നടന്നുവന്ന രാപ്പകല്‍ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ചില പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്ന് രാവിലെ നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായി.
"
https://www.facebook.com/Malayalivartha

























