ആത്മീയതയെ ദുർവ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നവരെ തുറന്ന് കാട്ടുകയാണ് സന്ദീപാനന്ദഗിരി സ്വാമി ചെയ്തത്- മുഖ്യമന്ത്രി

അസ്ഹിഷ്ണുത പൂണ്ടവരാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആത്മീയതയെ ദുർവ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നവരെ തുറന്ന് കാട്ടുകയാണ് സ്വാമി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. നിയമം കൈയിലെടുക്കാൻ ഒരു കൂട്ടരെയും അനുവദിക്കില്ല. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























