ഭക്തിയുടെ പേരിൽ ക്രിമിനലുകളെ അഴിഞ്ഞാടാൻ അനുവദിക്കില്ല... കേരളത്തിലെത്തുന്ന അമിത്ഷായെ സന്തോഷിപ്പിക്കാൻ വേണ്ടി നടപ്പാക്കിയ ആസൂത്രിതമായ ആക്രമണം; സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെയുള്ള ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി എകെ ബാലന്‍

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതിന് പിന്നാലെ കേരളത്തിൽ എത്തുന്ന അമിത് ഷായെ സന്തോഷിപ്പിക്കാൻ വേണ്ടി ആണ് സന്ദീപാനന്ദ ഗിരിക് നേരെയുള്ള ആക്രമണം നടപ്പാക്കിയത് എന്ന് മന്ത്രി എ കെ ബാലൻ . അദ്ദേഹത്തെ ഇല്ലാതാക്കൻ ഉള്ള ശ്രമമാണ് നടന്നത്. ഭക്തിയുടെ പേരിൽ ക്രിമിനലുകളെ അഴിഞ്ഞാടാൻ അനുവദിക്കില്ല .ശക്തമായ നടപടി സ്വീകരിക്കു എന്നും എ കെ ബാലൻ കോഴിക്കോട്ടു പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. . തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് ആശ്രമത്തില്‍ ഉറങ്ങുകയായിരുന്ന സന്ദീപാനന്ദ ഗിരിയേ വിളിച്ചുണര്‍ത്തുന്നത്. ആശ്രമത്തിന് കേടുപാടുകളുണ്ടായി. പികെ ഷിബു എന്ന് എഴുതിയ റീത്തും സമര്‍പ്പിച്ചിരുന്നു . അതേസമയം ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും പന്തളം കൊട്ടാരവും തന്ത്രികുടുംബവു രാഹുല്‍ ഈശ്വറുമാണെന്ന് സ്വാമി ആരോപിച്ചു. ആക്രമണത്തേപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ഉണ്ടെങ്കിലും അത് പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശത്തില്‍ അനുകൂല നിലപാടി എടുത്തതിന് കഴിഞ്ഞാഴ്ച ആശ്രമത്തിലേക്ക് പ്രതിഷേധവും നടന്നിരുന്നു.
https://www.facebook.com/Malayalivartha
























