ഇരുപത്തി നാല് ദിവസത്തെ റിമാന്‍ഡ് തടവിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്ബാകെ ഹാജരായി

കന്യാസ്ത്രീയുടെ പരാതിയില്‍ സെപ്തംബര്‍ 21നാണ് ബിഷപ്പ് അറസ്റ്റിലായത്. ഈ മാസം 15നാണ് ബിഷപ്പിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 16ന് ജയില്‍ മോചിതനായ ബിഷപ്പ് പിറ്റേന്ന് ജലന്ധര്‍ രൂപത ആസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. 24 ദിവസത്തെ റിമാന്‍ഡ് തടവിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്ബാകെ ഹാജരായി.
വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ മുമ്ബാകെയാണ് ബിഷപ്പ് ഒപ്പുവയ്ക്കുന്നതിന് എത്തിയത്. ജാമ്യ വ്യവസ്ഥ അനുസരിച്ച് രണ്ടാഴ്ച കൂടുമ്ബോള്‍ ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്ബില്‍ ഹാജരാകണം.
https://www.facebook.com/Malayalivartha
























