സംസ്ഥാന സ്‌കൂള്‍ കായിക മേള ... കോതമംഗലം മാര്‍ബേസില്‍ സ്‌കുളിലെ ആദര്‍ശ് ഗോപിക്കും തിരുവനന്തപുരം സായിയിലെ മുഹമ്മദ് അഫ്‌സലിനും ഇരട്ട സ്വര്‍ണ്ണം

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ രണ്ടാം ദിവസം കോതമംഗലം മാര്‍ബേസില്‍ സ്‌കുളിലെ ആദര്‍ശ് ഗോപിയും തിരുവനന്തപുരം സായിയിലെ മുഹമ്മദ് അഫ്‌സലും തിരുവനന്തപുരം സായിയുടെ സല്‍മാന്‍ ഫാറൂഖും ഇരട്ട സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുെട 1500 മീറ്ററില്‍ ആദര്‍ശ് സ്വര്‍ണം നേടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുെട 1500 മീറ്ററില്‍ തിരുവനന്തപുരം എം.വി.എച്ച്.എസ്.എസ് തുണ്ടത്തിലെ സല്‍മാന്‍ ഫാറൂഖിന്റെ രണ്ടാം സ്വര്‍ണ നേട്ടം. കഴിഞ്ഞ ദിവസം 3000 മീറ്ററില്‍ സല്‍മാന്‍ സ്വര്‍ണം നേടിയിരുന്നു. അഞ്ച് കിലോമീറ്റര്‍ നടത്തത്തിലാണ് അഫ്‌സല്‍ സ്വര്‍ണം നേടിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ മിന്നു പി. റോയി സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം നടന്ന 3000 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കല്ലടി സ്‌കൂളിലെ സി. ചാന്ദ്‌നിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ എറണാകുളം മതിരപ്പള്ളി എം.എ കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കെസിയ മറിയം ബെന്നിയും സ്വര്‍ണം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഇടുക്കി എന്‍.ആര്‍ സിറ്റി എസ്.എന്‍.എച്ച്.എസ്.എസിലെ അലന്‍ ജോസ് സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ മാത്തൂര്‍ സ്‌കൂളിലെ ദിവ്യ സ്വര്‍ണം നേടി.
കായിക മേളയില്‍ എറണാകുളം മുന്നേറ്റം തുടരുന്നു. 11 സ്വര്‍ണം അടക്കം 103 പൊയിന്റാണ് എറണാകുളത്തിന് ഉള്ളത്. പാലക്കാട് രണ്ടും കോഴിക്കോട് മൂന്നും സ്ഥാനത്താണ്. സ്‌കൂളുകളുടെ പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മാര്‍ബേസില്‍ കോതമംഗലം ഒന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha
























