കാണിക്കവഞ്ചിയിൽ പണമിടുന്നതിന് പകരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലിട്ടാൽ മതിയെന്ന് കടകംപള്ളി

പുണ്യം കിട്ടാന്‍ ഭണ്ഡാരത്തില്‍ ഇടുന്നതിനു പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടാക്കട അസി.രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. പുണ്യം ആഗ്രഹിക്കുന്നവരാണ് നമ്മള്‍. നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെയോ ഇതു നേടാനാവൂ, നന്മയുള്ള പ്രവൃത്തി നടക്കുന്നിടത്ത് ഈശ്വര സാന്നിധ്യമുണ്ടാകും.
ഇതിന് വേണ്ടി ഭണ്ഡാരത്തിലിടുകയും തേങ്ങ ഉടയ്ക്കുകയുമല്ല വേണ്ടത്. എല്ലാം നശിച്ചവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടു വരുന്നതിനു നമ്മളാല്‍ കഴിയുന്നതു ചെയ്യുമ്പോഴാണ് പുണ്യം ലഭിക്കുക. നവ കേരള നിര്‍മ്മിതിക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയാല്‍ അതാകും പുണ്യമെന്നു മന്ത്രി പറഞ്ഞു.
വിശ്വാസങ്ങള്‍ ഹനിക്കാതെ കോടതി വിധി എങ്ങനെ നടപ്പാക്കാമെന്ന് ചിന്തിക്കുന്നതിനു പകരം വികാരപരമായി മുന്നോട്ടു വരാനാണ് ചിലര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭരണഘടനയ്ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുക, കോടതി വിധി നടപ്പാക്കുക മാത്രമേ സര്‍ക്കാരിനു മുന്നിലുള്ളൂവെന്നു ശബരിമല സംഭവങ്ങള്‍ പരാമര്‍ശിച്ചു മന്ത്രി പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും നേരെ ശക്തമായ പ്രതിഷേധം തുടരുമ്പോള്‍ ശബരിമലയില്‍ കാണിക്ക വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ശബരിമല സന്നിധാനത്തെ ഭണ്ഡാരത്തില്‍ കാണിക്കയായി പണത്തിനു പകരം സ്വാമി ശരണം, സേവ് ശബരിമല എന്നെഴുതിയ ഒട്ടേറെ പേപ്പറുകളാണ് ലഭിച്ചിരുന്നത്.
അതേ സമയം ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കിയല്‍ ഹിന്ദു വോട്ട് ചോരില്ലെന്നും, റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതിയെടുക്കുന്ന തീരുമാനം നടപ്പാക്കുമെന്നും, കുഴപ്പമുണ്ടാക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല ശബരിമലയെന്ന നിലപാടില്‍ മാറ്റമില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























