Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ശബരിമല യുവതീപ്രവേശനത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പ്രശ്നത്തില്‍ പിറകോട്ട് വലിഞ്ഞിരുന്ന വിശ്വാസികള്‍ പൂര്‍വാധികം ശക്തിയോടെ സമരരംഗത്തേക്ക് വീണ്ടുമെത്തുന്നു

27 OCTOBER 2018 04:55 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പ്രശ്നത്തില്‍ പിറകോട്ട് വലിഞ്ഞിരുന്ന വിശ്വാസികള്‍ പൂര്‍വാധികം ശക്തിയോടെ സമരരംഗത്തേക്ക് വീണ്ടുമെത്തുന്നു. സുപ്രീംകോടതിക്കെതിരെ വരെ അമിത്ഷാ ആഞ്ഞടിച്ചാച്ച് അമിത്ഷാ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ആത്മവിശ്വാസം പകര്‍ന്നത്. മാത്രമല്ല എന്‍.എസ്.എസിനും ബി.ജെ.പിക്കും ഒപ്പം വിശ്വാസികള്‍ അണിനിരക്കണമെന്നും ആഹ്വാനം ചെയ്തു. നിലയ്ക്കലില്‍ നാമജപം നടത്തിയ 13 സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റംചുമത്തിയതോടെ വനിതകളെല്ലാം ഭീതിയിലായിരുന്നു. ഭക്തകള്‍ക്കെതിരായ വിഷയത്തില്‍ അമിത് ഷായും എന്‍.എസ്.എസും ശക്തമായ നിലപാട് അറിയിച്ചതോടെ സ്ത്രീകള്‍ക്കെതിരെ നടപടി വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചു.

ശബരിമല അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ റിമാന്‍ഡിലാണ് ധാരാളം പേര്‍ അറസ്റ്റിലായ ശേഷം ജാമ്യവും നേടി. പൊതുമുതല്‍ നശിപ്പിച്ചതിന് മൂന്ന് ലക്ഷം മുതല്‍ 13 ലക്ഷം വരെ പിഴ ഈടാക്കാതെ പലര്‍ക്കും ജാമ്യംകിട്ടാത്ത സ്ഥിതിയും ഉണ്ടായി. ഇതോടെ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അങ്കലാപ്പിലായി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നിയമസഹായം പ്രഖ്യാപിച്ചെങ്കിലും അത് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നത് അപ്രാപ്യമായിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്രനേതൃത്വം തന്നെ നിലപാട് വ്യക്തമാക്കുകയും എന്ത് വന്നാലും ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെ വിശ്വാസി സമൂഹത്തിന് വലിയ ആശ്വാസമായി. 

അമിത്ഷായുടെ ഉറപ്പ് വന്നതോടെ കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസേനയെ ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനും തിരിച്ചടിയായി. നവംബര്‍ അഞ്ചിന് നടതുറക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടായാല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാന പൊലീസിനെ കൊണ്ട് മാത്രം സുരക്ഷ ശക്തമാക്കാന്‍ കഴിയില്ലെന്നും ആക്ഷേപമുണ്ട്. എന്ത് വില കൊടുത്തും ഭക്തരുടെ വികാരങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പ് സ്ത്രികള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്കും തന്ത്രിക്കും പന്തളം കൊട്ടാരം അധികൃതര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (9 minutes ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (2 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (2 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (2 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (2 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (2 hours ago)

സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...  (2 hours ago)

കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...  (2 hours ago)

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (3 hours ago)

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്  (4 hours ago)

ബിജെപി ഭരണത്തിൽ ഒരു സ്വകാര്യ ഊർജ്ജകമ്പനിക്ക് അമിതമായ പ്രാധാന്യവും സൗകര്യങ്ങളും ലഭിച്ചു; ഇന്ന് രാജ്യത്തനുഭവപ്പെടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് കാരണം കോൺഗ്രസും ബിജെപിയുമാണെന്ന് മുഖ്യമന്ത്രി പിണറായി  (4 hours ago)

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (4 hours ago)

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്  (4 hours ago)

Malayali Vartha Recommends