Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

സ്വാമി സന്ദീപാനന്ദ ഗിരിക്ക് നേരെ നടന്നത് ആസൂത്രിതമായ ഒരു കൊലപാതക ശ്രമമാണെന്ന് കെ.കെ. ശൈലജ ടീച്ചര്‍

27 OCTOBER 2018 04:05 PM IST
മലയാളി വാര്‍ത്ത

സ്വാമി സന്ദീപാനന്ദ ഗിരിക്കു നേരെ നടന്ന ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആസൂത്രിതമായ ഒരു കൊലപാതക ശ്രമമാണ് നടന്നതെന്ന് ഇവിടം സന്ദര്‍ശിച്ചാല്‍ മനസിലാകും. സ്വാമിക്കു നേരെ മുമ്പും ഇതുപോലെയുള്ള ആക്രമണങ്ങള്‍ നടന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കടുത്ത വര്‍ഗീയ വാദികള്‍ നമ്മുടെ സമൂഹത്തിന്റെ മതേതരത്വവും സുഖകരവും സമാധാന പൂര്‍ണവുമായിട്ടുള്ള ജീവിതവും തകര്‍ക്കുന്നതിനു വേണ്ടി ശ്രമിക്കുന്നതിനിടയില്‍ സ്വാമിയെപ്പോലുള്ളവര്‍ സമൂഹത്തിന് ആശ്വാസമേകുന്നതാണെന്നും മന്ത്രി പറഞ്ഞു. അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് എല്ലാവരും വളരെ ഗൗരവമായി ചിന്തിക്കേണ്ട ഒരു സമയമാണെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ സ്വാമി നടത്തിയ ചില ഇടപെടലുകളാണ് ചിലര്‍ക്ക് പ്രകോപനമുണ്ടാക്കിയത് എന്നുവേണം കരുതാന്‍. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഇതംഗീകരിക്കാന്‍ കഴിയില്ല. അക്രമികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മാത്രമേ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളൂ. സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കയറ്റിവിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. പക്ഷേ അവകാശനിഷേധം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം സമൂഹത്തിന് നിരക്കാത്ത ഒട്ടേറെ അനാചാരങ്ങള്‍ ഉപേക്ഷിച്ച നാടാണ്.

സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുദേവനും സഹോദരന്‍ അയ്യപ്പനും അയ്യങ്കാളിയും അടക്കമുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ധീരമായ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് കേരള സമൂഹത്തില്‍ വന്നിട്ടുള്ള പുരോഗമനം. ഇതാണ് ജാതിക്കും മതത്തിനും അതീതമായി നമുക്ക് പൊരുതാന്‍ ഊര്‍ജം നല്‍കിയത്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സ്വാമി സന്ദീപാനന്ദ ഗിരിയും നടത്തിക്കൊണ്ടിരിക്കുന്നത്.

സമാധാനപരമായി ജീവിതം നയിക്കുന്ന കേരള സമൂഹത്തെ വര്‍ഗീയതയിലേക്ക് ആരും നയിക്കരുത്. മാത്രമല്ല ഭക്തി അക്രമത്തിന്റെ വഴിയില്‍ പോകരുതെന്നും മന്ത്രി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (6 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (6 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (10 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (10 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (10 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (10 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (10 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (10 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (11 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (11 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (12 hours ago)

Malayali Vartha Recommends