സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായത് കരുതികൂട്ടിയുള്ള ആക്രമണം; സമ്പത്ത് എം പി.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായത് കരുതികൂട്ടിയുള്ള ആക്രമണമെന്ന് സമ്പത്ത് എം പി. ആക്രമണത്തിന് പിന്നില്‍ അദേഹത്തിന്റെ ആശയത്തോട് വിയോജിപ്പുള്ളരാണ്. അദേഹത്തെ നിശബ്ദനാക്കുകയാണ് ലക്ഷ്യമെന്നും എം പി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയും ആശ്രമത്തിന് മുന്നില്‍ റീത്തും വക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.
അതെ സമയം സംഘപരിവാറിന്റെ ഭീഷണിയുണ്ടെന്ന പരാതിയില്‍ സന്ദീപാനന്ദഗിരി സിസിടിവി സുരക്ഷയൊരുക്കിയാണ് കുണ്ടമണ്‍കടവിലെ ആശ്രമത്തില്‍ കഴിഞ്ഞിരുന്നത്. ഇതിന് നാലു പാടും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അക്രമം നടക്കുമ്പോള്‍ ഇവയെല്ലാം പ്രവര്‍ത്തന രഹിതമാണ്. സമീപത്തെ സിസിടിവികളിലും അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.
കുണ്ടമണ്‍ കടവ് ക്ഷേത്രത്തിലെ സിസിടിവിയില്‍ യുവാവ് കുടുങ്ങിയെന്ന സൂചന കിട്ടിയതോടെ ചില ദൃശ്യമാധ്യമങ്ങള്‍ വിഷ്വല്‍ കിട്ടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇതിന് തടസം നിന്നിരുന്നു. അതിന് ശേഷം പൊലീസ് ദൃശ്യമെല്ലാം പരിശോധിച്ചു. ഇതില്‍ നിന്നാണ് അക്രമിയല്ല ദൃശ്യത്തില്‍ പതിഞ്ഞതെന്ന് വ്യക്തമായത്.
https://www.facebook.com/Malayalivartha
























