അവരോട് പറഞ്ഞേക്ക്..ഇതിന്റെ ഉദ്‌ഘാടനം കഴിഞ്ഞെന്ന്...;കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ചുള്ള അമിത്ഷായുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിയുംമുമ്ബെ പറന്നിറങ്ങിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്നാലെ നടത്തിയ പ്രതികരണം വൈറലാകുന്നു. വിമാനമിറങ്ങി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിനിടെ കിയാല്‍ ജീവനക്കാരോടാണ് അമിത് ഷായുടെ പ്രതികരണം നടത്തിയിരിക്കുന്നത്. അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്ചിരിച്ചുകൊണ്ട് അമിത്ഷായുടെ വാക്കുകള്‍.
ഇന്ന് ഉച്ചതിരിഞ്ഞ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അമിത് ഷായെ സ്വീകരിക്കാന്‍ സംസ്ഥാന നേതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ അമിത് ഷായെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഈ സ്വീകരണത്തിന് ശേഷം മുന്നോട്ട് പോകുമ്ബോള്‍ അവിടെ കൂടിയിരുന്ന കിയാല്‍ ജീവനക്കാരോടാണ് അമിത് ഷാ തന്‍റെ പ്രതികരണം നടത്തിയത്.പുറത്തു കാത്തു നിന്ന്പ്രവര്‍ത്തകരുടെ വലിയ നിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് അമിത് ഷാ കണ്ണൂരിലേക്ക് പോയത്.
അമിത് ഷാ നവംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് സംബ്‌നധിച്ച് വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം അമിത് ഷായ്ക്ക് ഇറങ്ങാന്‍ സൗകര്യം ഒരുക്കിയത് സംസ്ഥാനത്തിന്റെ ആതിഥ്യ മര്യാദയാണെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























