നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസെടുക്കരുത്... ശബരിമല സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ട സ്ത്രീകളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം

ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ട സ്ത്രീകളെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് കര്‍ശനനിര്‍ദേശം. കൃത്യമായ പരിശോധനക്കുശേഷം മാത്രമേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസെടുക്കരുതെന്നും അറിയിച്ചു.
നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ തിരുവനന്തപുരം ആറ്റിങ്ങലില്‍ മാത്രമാണ് കേസെടുത്തത്. നടപടിക്കെതിരെ എന്‍.എന്‍.എസ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡി.ജി.പി ഇക്കാര്യം അറിയിച്ചത്. പ്രതിഷേധിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























