ഓഖിയില്‍പെട്ട് കാണാതായതോ മരിച്ചതോ ആയ മീന്‍പിടുത്ത തൊഴിലാളികളുടെ മക്കളുടെ പൂര്‍ണ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

ഓഖിയില്‍പ്പെട്ടു കാണാതായതോ മരിച്ചതോ ആയ 143 മീന്‍പിടിത്ത തൊഴിലാളികളുടെ മക്കളുടെ പൂര്‍ണ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. തിരുവനന്തപുരം, കാസര്‍കോട് എന്നീ ജില്ലകളിലെ തൊഴിലാളികളുടെ 318 കുട്ടികളെയാണ് ദത്തെടുക്കുന്നത്. ഓഖി ഫണ്ടില്‍നിന്ന് 13.92 കോടി രൂപയാണ് ഇതിലേക്കു നീക്കിവെച്ചിരിക്കുന്നത്. ഇക്കൊല്ലം മുതല്‍ ഇവ നടപ്പാക്കുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു. എല്‍.കെ.ജി. മുതല്‍ ഡിഗ്രി തലം വരെയുള്ള കുട്ടികളുടെ വസ്ത്രമടക്കമുള്ള പഠനച്ചെലവാണ് സര്‍ക്കാര്‍ നല്‍കുക.
വിവിധ സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന 194 പേര്‍ക്കും ഡിഗ്രി പഠനം കഴിഞ്ഞ 124 പേര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഓരോ ക്ലാസിലെത്തുമ്പോഴും അവരുടെ പഠനച്ചെലവനുസരിച്ചായിരിക്കും പണം അനുവദിക്കുക. വര്‍ഷത്തില്‍ രണ്ടു തവണ പണം നല്‍കും. കുട്ടിയും രക്ഷിതാവും ഉള്‍പ്പെടുന്ന സംയുക്ത ബാങ്ക് അക്കൗണ്ടിലാണ് ഫിഷറീസ് വകുപ്പ് പണം നിക്ഷേപിക്കുന്നത്. 2037 വരെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാനും പണം അനുവദിക്കുമെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു
"
https://www.facebook.com/Malayalivartha
























