ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തില്‍ അഴിമതി; കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റ് ടി.സി.മാത്യുവിനെതിരേ കേസെടുത്തു

ബദിയഡുക്കയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റ് ടി.സി.മാത്യുവിനെതിരേ കേസെടുത്തു. തൃശൂര്‍ സ്വദേശിയായ കെ.പ്രമോദിന്റെ പരാതിയില്‍ ബദിയഡുക്ക പോലീസാണ് കേസെടുത്തത്.
2012-ല്‍ സ്റ്റേഡിയം നിര്‍മാണത്തിനായി മാന്യ മുണ്ടോടിലെ വിന്‍ടച്ച് കന്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തുനിന്ന് 8.26 ഏക്കര്‍ സ്ഥലം അസോസിയേഷന് വാങ്ങിയിരുന്നു. ആ കാലയളവില്‍ സെന്റിന് 27,000 രൂപ മാര്‍ക്കറ്റ് വിലയുണ്ടായിരുന്ന സ്ഥലം സെന്റിന് 54,000 രൂപയ്ക്ക് വാങ്ങിയതായി രേഖയുണ്ടാക്കി 2.20 കോടി രൂപ തട്ടി. ഗ്രൗണ്ട് നിരപ്പാക്കുന്നതിനും ചുറ്റുമതില്‍ നിര്‍മിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിക്കാതെ കരാര്‍ നല്കി 52 ലക്ഷം രൂപ തട്ടി എന്നിങ്ങനെയാണു പരാതി. ആകെ 2.74 കോടി രൂപയുടെ അഴിമതി നടന്നതായും പരാതിയില്‍ പറയുന്നു. കൂടാതെ 32 സെന്റ് റവന്യൂഭൂമി കൈയേറിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha























