Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഗൂഢലക്ഷ്യമുള്ള ആരോപണങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു; ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ട് പോകാൻ തയ്യാറല്ല; തന്നെ കരുവാക്കി ഭർത്താവിനെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു

12 NOVEMBER 2018 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു. ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറാണ് ജൂബിലി. ജി. സുധാകരന്റെ സല്‍പ്പേരിനു കളങ്കമേല്‍പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായും അവര്‍ ആരോപിച്ചു.

തന്നെയും ഭർത്താവ് ജി.സുധാകരനെയും അപമാനിക്കാൻ സർവകലാശാലയ്‌ക്ക് അകത്തും പുറത്തും ഒരു ചെറുസംഘം പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ജൂബിലി നവപ്രഭ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.രാജിക്കത്ത് വൈസ്ചാൻസലർക്കും രജിസ്ട്രാർക്കും മെയിൽ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

തന്നെ കരുവാക്കി ഭർത്താവിനെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ടുപോകാനും താത്പര്യമില്ല.ഗൂഢലക്ഷ്യമുള്ള ആരോപണങ്ങൾ താൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. തന്റെ തസ്തിക ഉയർന്ന ശമ്പളത്തോടെ സ്ഥിരപ്പെടുത്താൻ പോകുന്നതായാണ് പ്രചരിപ്പിക്കുന്നത്. ഇത് താൻ മനസാ വാചാ അറിഞ്ഞിട്ടില്ല. സർവകലാശാല അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടോ എന്നറിയില്ല. എടുത്തെങ്കിൽ തെറ്റാണ്.ഒരു വർഷത്തേക്കാണ് തന്റെ നിയമനം.കാലാവധി കഴിയാതെ മറ്റൊരു തീരുമാനമെടുക്കാനാവില്ല.

സർവകലാശാലയുടെ നടപടിക്രമങ്ങൾ സുതാര്യമാണെന്ന വിശ്വാസത്തിലാണ് ഡോംടെക്ക് (ഡയറക്ടറേറ്റ് ഒഫ് മാനേജ്മെന്റ് , ടെക്നോളജി ആൻഡ് ടീച്ചർ എഡ്യുക്കേഷൻ) ഡയറക്ടർ സ്ഥാനത്തേക്ക് അപേക്ഷിച്ചത്. അഭിമുഖത്തിൽ 20 ൽ 15 മാർക്കാണ് തനിക്ക് കിട്ടിയത്. മറ്റ് മൂന്ന് പേർക്കും ഇതേ മാർക്ക് ലഭിച്ചു. അക്കാഡമിക് വെയിറ്റേജ് പരിഗണിച്ചാണ് തന്നെ നിയമിച്ചത്. വിരമിച്ചവരെ മാത്രമേ പരിഗണിക്കാവൂ എന്നും വ്യവസ്ഥയുണ്ട്.

മറ്റുള്ളവർക്ക് അർഹതപ്പെട്ടതൊന്നും താൻ തട്ടിയെടുത്തിട്ടില്ല.ആലപ്പുഴ എസ്.ഡി.കോളേജിൽ വകുപ്പ് മേധാവിയായും വൈസ് പ്രിൻസിപ്പൽ പദവിയിലുമാണ് താൻ വരിമിച്ചത്. പിന്നീട് പല അവസരങ്ങളും ലഭിച്ചതാണ്. ഭർത്താവിന് താത്പര്യമില്ലാതിരുന്നിട്ടും സർവകലാശാലയുടെ ഒരു സ്ഥാപനമെന്ന നിലയ്ക്കാണ് അപേക്ഷിച്ചത്. ഒരു മന്ത്രിയുടെ ഭാര്യയായിപ്പോയി എന്നതാണ് ആക്ഷേപങ്ങൾക്ക് കാരണം. അര നൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു ആക്ഷേപവും കേൾക്കാത്ത വ്യക്തിയാണ് ജി.സുധാകരൻ.

അദ്ദേഹത്തെ സംരക്ഷിക്കേണ്ട ചുമതല ഭാര്യയെന്ന നിലയിൽ തനിക്കുണ്ട്. അതുകൊണ്ട് ജോലി ഞാൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. ഭർത്താവാണ് എനിക്ക് വലുത്. ആരോപണം ഉന്നയിച്ചവർക്കെതിരെ കേസിനും വഴക്കിനുമൊന്നും പോകാൻ താത്പര്യമില്ലാത്തിനാലാണ് രാജിവയ്ക്കുന്നത്.തന്റെ സമ്മതമില്ലാതെ ഡയറക്ടർ തസ്തിക സ്ഥിരപ്പെടുത്താനോ ശമ്പളം വർദ്ധിപ്പിക്കാനോ ആലോചിച്ചിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദികളെന്ന് മാദ്ധ്യമങ്ങൾ ജനങ്ങളെ അറിയിക്കണം.

തന്നെ നിയമിച്ചപ്പോഴും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ചൂടുപിടിപ്പിക്കാൻ ചിലർ ആരോപണം ഉന്നയിച്ചിരുന്നു. ജി.സുധാകരന്റെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസോ, ബി.ജെ.പിയോ അന്ന് തെറ്റായ ഒരു നിലപാടും എടുത്തില്ല.ആരും ഏറ്റുപിടിക്കാനില്ലാതെ സ്വയം കെട്ടടങ്ങുകയായിരുന്നു ആരോപണം.

പറയാൻ പറ്റാത്ത പലതും സർവകലാശാലയിൽ നടക്കുന്നുണ്ട്.സ്ത്രീജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അവരുടെ പരാതികൾ രജിസ്ട്രാർക്ക് നൽകിയിട്ടുണ്ടെന്നും ജൂബിലി നവപ്രഭ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (16 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (22 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (38 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (56 minutes ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (1 hour ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (1 hour ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends