ചേർത്തലയിൽ എന്‍എസ്‌എസ് കരയോഗത്തിന് നേരെ ആക്രമണം; ഓഫീസിന് മുന്നിലെ കൊടിമരം നശിപ്പിച്ച് അക്രമികൾ

ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് 801ാം എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. ഓഫീസിനു മുന്നിലെ കൊടിമരം അക്രമികൾ നശിപ്പിച്ചു. നേരത്തെയും എന്‍എസ്എസിന്‍റെ സംസ്ഥാനത്തെ വിവിധ ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കൊല്ലത്ത് കൊട്ടാരക്കരയില്‍ പൊലിക്കോട് ശ്രീ മഹാദേവർ വിലാസം കരയോഗത്തിന് നേരെ ആക്രമണം ഉണ്ടാകുകയും കൊടിമരം തകര്‍ക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള എന്‍എസ്എസ് മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആലപ്പുഴയിലെ നൂറനാട്, കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയിലായിരുന്നു. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ടായിരുന്നു. കൊടശിനാട് എൻഎസ്എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എൻഎസ്എസ് മുന്നോട്ട് പോകുന്നതിനിടെയാണ് കരയോഗ മന്ദിരങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
ആക്രമണങ്ങളിലൂടെ എന്‍എസ്എസിനെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും വിഷയത്തിലെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























