വളാഞ്ചേരി ദേശീയപാതയിലെ വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 17ഓളം പേര്‍ക്ക് പരിക്ക്

വളാഞ്ചേരി ദേശീയപാതയിലെ വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 17ഓളം പേര്‍ക്ക് പരിക്ക്. ഇവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്.
ബസില്‍ 36 പേര്‍ ഉണ്ടായിരുന്നു. എതിരെ വരികയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കാന്‍ ഇടതു വശത്തേക്ക് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha























