Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിൽ ഇന്ന് പകലും നിയന്ത്രണം ..ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

18 NOVEMBER 2018 01:52 PM IST
മലയാളി വാര്‍ത്ത

ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. തീർത്ഥാടകരുടെ അസൗകര്യങ്ങളാണ് ചർച്ച ചെയ്യുക എന്നറിയുന്നു. ഡി.ജി.പിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച്ച.
സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. പ്രതിഷേധക്കാര്‍ സംഘടിക്കാതിരിക്കാനായി സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയിൽ പൊലീസ് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യുന്നില്ല . സംശയം തോന്നുന്ന ആരെയും നടപ്പന്തൽ നിൽകാൻ പോലും പോലീസ് അനുവദിക്കുന്നില്ല

സന്നിധാനത്തും പരിസരത്തും പോലീസ് റോന്തു ചുറ്റുന്നു. പമ്പ മുതൽ ഭക്തരെ മെറ്റൽ ഡിറ്റക്ടർ ഉൾപ്പടെയുള്ള കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

കെഎസ്ആർടിസി ബസ്സുകൾ ഇപ്പോൾ നിലയ്ക്കൽ പിടിച്ചിട്ടിരിക്കുകയാണ്.. ക്രമസമാധാനപ്രശ്നങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം അധികം പേരെ പമ്പയിലേക്ക് കടത്തിവിടാനാകില്ലെന്ന് പൊലീസ് പറയുന്നത്

ശബരിമലയിൽ ഇന്ന് പകലും നിയന്ത്രണമേർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയാണ് നിയന്ത്രണം. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാൽ പിന്നെ രണ്ട് മണി വരെ നിയന്ത്രണം ഉണ്ടായിരിക്കും. ഇന്ന് വൈകീട്ടോടെ രാഷ്ട്രീയനേതാക്കളടക്കം കൂടുതൽ പേർ ഇന്ന് സന്നിധാനത്തെത്താൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങൾ എന്ന് പറയുന്നു. ഉച്ചയോടെ ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്‍റ് കെ.പി.ശശികല ദർശനം നടത്താനായി പമ്പയിലെത്തും. മല കയറിയാൽ ദർശനം കഴിഞ്ഞാലുടനെ താഴെ ഇറങ്ങാമെന്ന് ഇന്നലെ തിരുവല്ല മജിസ്ട്രേറ്റിന് മുമ്പാകെ അവർ എഴുതി നൽകിയിരിക്കുന്നത്. അതനുസരിച്ച് ദർശനം നടത്തി അവർ താഴെ ഇറങ്ങുമെന്നാണ് കരുതുന്നത്. കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്.ശിവകുമാർ എന്നിവരും നിലയ്ക്കലെത്തിയിട്ടുണ്ട്

കഴിഞ്ഞ വർഷം വരെ ശബരിമലയിൽ പോലീസുകാർ പോലും ഭക്തരെ വിളിച്ചിരുന്നത് സ്വാമി എന്നായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഭീകരരെ പോലെയാണ് ഭക്തരെ പോലീസ് പരിശോധിക്കുന്നതാണ്. മാധ്യമപ്രവർത്തകർക്കും റിപ്പോർട്ടിങ്ങിനായി പ്രദേശത്തേക്കു കടക്കണമെങ്കിൽ പാസ് വാങ്ങിക്കണം. മലയാളി തീർഥാടകർ തീരെ ഇല്ല എന്ന് തന്നെ പറയാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (2 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (4 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (4 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (5 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (5 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (5 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (6 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (6 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (6 hours ago)

CLOUD BURST മേഘസ്ഫോടനം  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (7 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (7 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (7 hours ago)

Malayali Vartha Recommends