Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എം ഷാജി എം.എല്‍.എ സഭാംഗമല്ലെന്ന് ഉത്തരവിറക്കിയ നിയമസഭാ സെക്രട്ടറിയും കോടതി ഉത്തരവില്ലാതെ സഭയില്‍ കയറാനാവില്ലെന്ന നിലപാട് സ്വീകരിച്ച സ്പീക്കര്‍ക്കും തിരിച്ചടിയായി സുപ്രീംകോടതിയുടെ സ്‌റ്റേ, അംഗമല്ലാതാക്കിയ ഷാജിയ അംഗമാക്കാന്‍ സെക്രട്ടറി വീണ്ടും ഉത്തരവിറക്കും

27 NOVEMBER 2018 07:47 PM IST
മലയാളി വാര്‍ത്ത

കെ.എം ഷാജിയുടെ നിയമസഭാ അംഗത്വം ഇല്ലാതായെന്ന് ഉത്തരവിറക്കിയ നിയമസഭാ സെക്രട്ടറിയും അതിന് കുടപിടിച്ച സ്പീക്കറും വെട്ടിലായി. ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെയാണ് സെക്രട്ടറിയുടെയും സ്പീക്കറുടെയും രാഷ്ട്രീയക്കളിക്ക് തിരിച്ചടിയായത്. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് ഉപാധികളോടെ സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചു. അംഗമല്ലെന്ന് ഉത്തരവിറക്കിയ സെക്രട്ടറി ഇനി എന്തിന്റെ അടിസ്ഥാനത്തിലാവും കെ.എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കുക എന്ന വലിയ ചോദ്യം നിലനില്‍ക്കുന്നുണ്ട്. ഇത് രാഷ്ട്രീയമായി സി.പി.എമ്മിനും നിയമപരമായി സര്‍്ക്കാരിനും സ്പീക്കര്‍ക്കും നിയമസഭാ സെക്രട്ടറിക്കും തിരിച്ചടിയാകും. 

താന്‍ നിയമസഭാംഗമല്ലെന്ന് ഉത്തരവിറക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് അധികാരമില്ലെന്ന് കെ.എം ഷാജി പറയുന്നു. നാളെ താന്‍ സഭയില്‍ വരുമ്പോള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുമോ എന്നും ചോദിക്കുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ നിയമസഭാ സെക്രട്ടറിയും സ്പീക്കറും അനാവശ്യ തിടുക്കം കാട്ടിയെന്ന് വ്യക്തമാണ്. ഇത് മനസിലായതോടെ സെക്രട്ടറി ഷാജി യോഗ്യനാണെന്ന് വീണ്ടും ഉത്തരവിറക്കാന്‍ തീരുമാനിച്ചു. സുപ്രീംകോടതി ഷാജിയുടെ അയോഗ്യത സ്‌റ്റേ ചെയ്ത ഉത്തരവ് ലഭിച്ചതിന് ശേഷമായിരിക്കും ഇത്. ഹൈക്കോടതിയുടെ സ്‌റ്റേയ്ക്ക് എതിരെ ഷാജി ആദ്യം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല, പകരം നിയമസഭയില്‍ പങ്കെടുക്കാമെന്ന് വാക്കാല്‍ പരാമര്‍ശം നടത്തി. 

വാക്കാലുള്ള പരാമര്‍ശം അംഗീകരിക്കില്ലെന്നും ഉത്തരവില്ലാതെ സഭയില്‍ പ്രവേശിക്കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. അതിനിടെ ഹൈക്കോടതി അനുവദിച്ച ഇടക്കാല സ്‌റ്റേ അവസാനിച്ചു. തുടര്‍ന്നാണ് ഷാജി നിയമസഭാ അംഗമല്ലെന്ന് കാണിച്ച് സെക്രട്ടറി വി.കെ ബാബു പ്രകാശ് ഉത്തരവിറക്കിയത്. അതിനാല്‍ നാളെ നിയമസഭ ചേരുമ്പോള്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കും. സ്റ്റേ ഉത്തരവിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി സുപ്രീംകോടതിയില്‍ നിന്ന് ലഭിക്കാന്‍ താമസമെടുക്കും. അതിനാല്‍ ഷാജി യോഗ്യനാണെന്ന ഉത്തരവിറക്കാന്‍ വൈകുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ അതും പ്രതിഷേധത്തിന് ഇടയാക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (13 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (28 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (36 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (51 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends