Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ വെറുതെ വിടൂ! അബദ്ധം പറ്റിയതാണെ... ഇനി ആവര്‍ത്തിക്കില്ല; പൊട്ടിക്കരഞ്ഞ് കൊട്ടാരക്കര സബ് ജയിലിലേക്ക് രഹ്ന ഫാത്തിമ

28 NOVEMBER 2018 02:16 PM IST
മലയാളി വാര്‍ത്ത

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. അതേസമയം പുറത്തു കാണിച്ച ധൈര്യമെല്ലാം രഹ്‌നയ്ക്ക് ജയിലിലെത്തിയതോടെ കൈമോശം വന്നു. പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ വീട്ടില്‍ രാത്രി എത്തിക്കുന്നതുവരെ ചിരിച്ചും കുശലം പറഞ്ഞുമായിരുന്നു രഹ്‌ന ഇടപ്പെട്ടത്. എന്നാല്‍ 14 ദിവസം റിമാന്‍ഡാണെന്നു ജഡ്ജി വിധിച്ചതോടെ കഥമാറി. പെട്ടെന്ന് പൊട്ടിക്കരഞ്ഞ രഹ്‌ന തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു.

നേരെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചപ്പോഴും രഹ്‌ന കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. ജയിലില്‍ മൂകയായിട്ടാണ് രഹ്‌നയെ കണ്ടത്. സഹതടവുകാര്‍ കൂകിവിളിക്കാന്‍ മത്സരിക്കുകയും കൂടി ചെയ്തതോടെ രഹ്‌നയുടെ നിലതെറ്റി. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് കൊച്ചിയില്‍ രഹ്‌ന ജോലി ചെയ്യുന്ന ബിഎസ്‌എന്‍എല്‍ ഓഫീസില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ രഹ്‌നയുടെ ആദ്യ പ്രതികരണം ഇങ്ങനെയയാിരുന്നു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹ് ന ചോദിച്ചു. പത്തനംതിട്ട സിഐ ഓഫീസിന് മുന്‍പില്‍ കൂടി നിന്ന ആളുകളോടായിരുന്നു രഹ്‌ന പ്രതികരിച്ചത്.

ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണമേനോനാണ് രഹ്‌നയ്ക്കെതിരേ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. മുന്‍കൂര്‍ജാമ്യം ആവശ്യപ്പെട്ട് രഹ്‌ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇതിനുശേഷവും രഹനയെ അറസ്റ്റ്ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച രഹനയെ ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് വരവേറ്റത്.

സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിക്കുശേഷം തുലാമാസ പൂജയ്ക്കു നട തുറന്നപ്പോള്‍ ശബരിമല കയറാനെത്തിയ രഹന ഫാത്തിമയ്ക്കു പോലീസ് സംരക്ഷണം നല്‍കിയതു വിവാദത്തിലെത്തിയിരുന്നു. പോലീസ് അകമ്ബടിയോടെ വലിയ നടപ്പന്തല്‍വരെ ഇവരെ എത്തിച്ചുവെങ്കിലും പ്രതിഷേധത്തേ തുടര്‍ന്ന് ഇവര്‍ക്കു മടങ്ങിപ്പോരേണ്ടിവന്നു. അതേസമയം മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് ബി.എസ്.എൻ.എൽ സസ്‌പെൻഷൻ നൽകിയിരുന്നു. ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്നീഷ്യനായ രഹ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കാകമായിരുന്നു സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്യുന്നുവെന്ന് ബി.എസ്.എൻ. എൽ അറിയിച്ചത്.

അതേസമയം മുൻപ് ശബരിമല ദർശനത്തിന് എത്തി വിവാദത്തിലായതോടെ രഹ്നയെ രവിപുരം ബ്രാഞ്ചിൽനിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് മതസ്പർദയുണ്ടാക്കുന്നതാണെന്ന പരാതിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രഹ്ന ഫാത്തിമയെ പത്തനംതിട്ട സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 minute ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (16 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (24 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (39 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (53 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends