Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്ത് കളയാനാകില്ലെന്നും അവിടെ അക്രമഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു, യഥാര്‍ത്ഥ ഭക്തര്‍ക്കുള്ള സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്, വിശ്വാസികളുടെ മറവില്‍ ചിലര്‍ അക്രമങ്ങള്‍ നടത്തി

28 NOVEMBER 2018 02:05 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്ത് കളയാനാകില്ലെന്നും അവിടെ അക്രമഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ശബരിമലയില്‍ അറസ്റ്റിലായത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. 58 കേസുകളിലായി 320 പേര്‍ അറസ്റ്റിലായി. അക്രമികള്‍ നാമം ജപിച്ചത് കൊണ്ട് അക്രമികളല്ലാതാവില്ലെന്നും അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീപ്രവേശനം സംബന്ധിച്ച യുഡിഎഫ് നിലപാടിന് രാഷ്ട്രീയലക്ഷ്യമുണ്ട്. യഥാര്‍ത്ഥ ഭക്തര്‍ക്കുള്ള സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. വിധി എന്തുതന്നെയായാലും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നിയമപ്രകാരമുള്ള നടപടി സ്വീകരിക്കേണ്ട ബാധ്യതയുണ്ട്. അത് ചെയ്യുകയാണ്. ക്രമസമാധാനനില തകര്‍ക്കുമ്പോള്‍ അത് നിലനിര്‍ത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രതരണങ്ങള്‍ നിയന്ത്രിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അയോധ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ തുടരാമെന്ന് ഹൈക്കോടതിയും പറഞ്ഞു. സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ വിധിയല്ല. നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് വേണ്ടിയാണ്. അയോധ്യയില്‍ എടുത്ത നിലപാട് തന്നെയാണ് ആര്‍എസ്എസും ബിജെപിയും ശബരിമലയില്‍ സ്വീകരിച്ചത്. സന്നിധാനത്ത് ചോരവീഴാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസികളെ എതിര്‍ക്കുകയല്ല സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിശ്വാസികളുടെ മറവില്‍ ചിലര്‍ അക്രമങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളി. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി.പി.എം ബി.ജെ.പിയുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും നിങ്ങള്‍ തമ്മിലാണ് ഒത്തുകളിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ശബരിമലയിലെ അനാവശ്യനിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് നേരത്തെ സ്പീക്കര്‍ അനുമതി നല്‍കി. എന്നാല്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയേക്കില്ല.

യുവതീപ്രവേശനത്തെ അനുകൂലിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും ആളുകളെ തെരുവിലിറക്കിയതോടെയാണ് ഇവര്‍ നിലപാട് മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് ശക്തമായ നടപടി എടുത്തത് കൊണ്ടാണ് ചിത്തിര ആട്ടസമയത്ത് ഉണ്ടായത് പോലുള്ള അക്രമങ്ങള്‍ മണ്ഡലകാലത്ത് ഉണ്ടാകാതിരുന്നത്. ആചാരംസംരക്ഷിക്കാന്‍ എത്തിയവര്‍ പരസ്യമായ ആചാരലംഘനവും ശബരിമലയില്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു . ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (18 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (26 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (41 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (55 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends