Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ച് ശബരിമല യുവതീപ്രവേശനം വാശിയോടെ നടപ്പാക്കാനിറങ്ങിയ സര്‍ക്കാര്‍ പിറവം പള്ളിയില്‍ 200 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സംരക്ഷണം നല്‍കാത്തതെന്തെന്ന് ഹൈക്കോടതി, സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കേണ്ടെന്ന് എ.ജിയോട് കോടതി

28 NOVEMBER 2018 04:17 PM IST
മലയാളി വാര്‍ത്ത

കോടതിവിധികള്‍ നടപ്പാക്കുന്നതിലെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ച് യുവീപ്രവേശനം നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ എന്ത് കൊണ്ട് പിറവം പള്ളിയെ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാരിന്റെ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ല.

പിറവം പള്ളിയില്‍ 200 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം. സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കേണ്ടെന്നും കോടതി എ.ജിയോട് പറഞ്ഞു. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്നവര്‍ക്ക് 200 പേര്‍ക്ക് സംരക്ഷണം നല്‍കിക്കൂടേ എന്നും കോടതി ചോദിച്ചു. 

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്ന് ഏപ്രില്‍ 19 ന് ആണ് സുപ്രിം കോടതി വിധിച്ചത്. എന്നാല്‍ ഈ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ് ഓര്‍ത്തോഡോക്‌സ് വിഭാഗം സുപ്രിം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി എടുക്കാനാവില്ലെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ആരാധനാലയങ്ങളില്‍ സമ്പത്ത് കുമിഞ്ഞ്കൂടുന്നതോടെയാണ് അധികാരത്തര്‍ക്കം ഉണ്ടാകുന്നതെന്നും കോടതി പറഞ്ഞിരുന്നു.

ഓര്‍ത്തോഡോക്‌സ് യാക്കോബായ പള്ളി തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നതിനാല്‍ കോടതി വിധി നടപ്പിലാക്കാന്‍ സമയപരിധി നിര്‍ദേശിക്കരുതെന് സര്‍ക്കാര്‍ നവംബര്‍ രണ്ടിന് സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശബരിമല യുവതീപ്രവശനം സംബന്ധിച്ച് റിവ്യൂഹര്‍ജിയോ, സാവകാശ ഹര്‍ജിയോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സാവകാശ ഹര്‍ജി നല്‍കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. അതിനൊന്നും തുടക്കത്തില്‍ മുഖ്യമന്ത്രി തയ്യാറായില്ല. റിവ്യൂഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെതിരെ വിമര്‍ശനവും നടത്തി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (15 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (23 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (38 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (52 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends