Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്‍.ഡി.എഫിലും യു.ഡി.എഫിനും നിന്ന് തൊഴുത്തില്‍ കുത്തിനടത്തി പെരുവഴിയിലായ പി.സി ജോര്‍ജ്ജ് എന്‍.ഡി.എ പാളയത്തിലേക്ക് അടുക്കുന്നു... അവിടെ അടിയുണ്ടാക്കി എന്ന് അടിച്ച്പിരിയുമെന്ന് കാത്തിരുന്ന് കാണാം

28 NOVEMBER 2018 06:00 PM IST
മലയാളി വാര്‍ത്ത

എല്‍.ഡി.എഫിനും യു.ഡി.എഫിനും സഹിക്കവയ്യാതെ കുടിയിറക്കിവിട്ട പി.സി ജോര്‍ജ്ജ് അവസാനം എന്‍.ഡി.എ പാളയത്തിലേക്ക് ചേക്കേറുന്നു. അതിന് മുന്നോടിയായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിനൊപ്പം പി.സി ജോര്‍ജ്ജ് ഇരിപ്പിടം ഉറപ്പിച്ചു. ഞങ്ങള്‍ ബ്രദേഴ്‌സാണെന്നും അയ്യപ്പഭക്തര്‍ക്ക് വേണ്ടി നിലകൊള്ളുമെന്നുമാണ് പൂഞ്ഞാര്‍ എം.എല്‍.എയായ പി.സി ജോര്‍ജ്ജ് പറയുന്നത്.

ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ കമന്റുകളും ട്രോളുകളും നിറയുകയാണ്. ബ്രദേഴ്‌സ് എന്ന് അടിച്ചുപിരിയുമെന്നാണ് പ്രധാനചോദ്യം. സാധാരണ എങ്ങും നിലയുറപ്പിക്കുന്ന സ്വഭാവമല്ല പി.സിയുടേത്. എവിടെ ചേക്കേറുന്നോ അവിടെ അടിയുണ്ടാക്കി അടിച്ച് പിരിയുന്നതാണ് പി.സി സ്റ്റൈല്‍. 

എല്‍.ഡി.എഫിലായിരുന്നപ്പോള്‍ പി.സി വി.എസിന്റെ വലംകയ്യായിരുന്നു. അന്ന് വി.എസ്- പിണറായി പോര് രൂക്ഷമായിരുന്ന കാലമാണ്. വി.എസിനൊപ്പം നിന്ന് പിണറായിയുടെ കുതികാല്‍വെട്ടാന്‍ തുടങ്ങിയ പി.സിയോട് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ എല്‍.എഡി.എഫ് യോഗത്തിന് വരേണ്ടെന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി പറഞ്ഞു. അതോടെ യു.ഡി.എഫിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി മൂന്ന് കേരളാകോണ്‍ഗ്രസുകളുടെ ലയനം നടന്നു.

പി.ജെ.ജോസഫിന്റെയും പി.സി ജോര്‍ജ്ജിന്റെയും പാര്‍ട്ടികള്‍ കേരളാ കോണ്‍ഗ്രസ് മാണിയില്‍ ലയിച്ചു. യു.ഡി.എഫ് സര്‍ക്കാരില്‍ പി.സി ചീഫ് വിപ്പുമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനുമായി. രണ്ടാളുടെ ഭൂരിപക്ഷവുമായി സര്‍ക്കാരിനെ കൊണ്ടുപോകാന്‍ ഉമ്മന്‍ചാണ്ടി ബുദ്ധിമുട്ടിയപ്പോഴാണ് സി.പി.എം എം.എല്‍.എയായ സെല്‍വരാജിനെ രാജിവെപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച് വിജയിപ്പിച്ചതിന്റെ പ്രധാനകണ്ണി പി.സി ആയിരുന്നു.

എന്നാല്‍ കേരളാകോണ്‍ഗ്രസില്‍ നിന്ന് മാണിക്കെതിരെ പി.സി ജോര്‍ജ്ജ് പാരവയ്ക്കാന്‍ തുടങ്ങി. പിന്നീട് സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞു. ഉമ്മന്‍ചാണ്ടിയും സരിതയും കോട്ടയത്ത് ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോ പി.സി കൈരളി ചാനലിന് നല്‍കി. സോളാര്‍ കേസ് അടക്കം അട്ടിമറിക്കാന്‍ അന്നത്തെ ഡി.ജി.പി ബാലസുബ്രഹ്മണ്യം ശ്രമിക്കുന്നെന്ന ആക്ഷേപവും നടത്തി. സോളാര്‍ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ചോര്‍ത്തി നല്‍കിയതും പി.സി ആയിരുന്നു. സരിത ജയിലില്‍ നിന്നെഴുതിയ കത്തില്‍ ജോസ് കെ.മാണിയുടെ പേരുണ്ടെന്ന് വെളിപ്പെടുത്തുകയും അതിലൂടെ അദ്ദേഹത്തെ തകര്‍ക്കാന്‍ പി.സി ശ്രമിക്കുന്നെന്ന് മനസിലായതോടെയാണ് കെ.എം മാണി ജോര്‍ജ്ജുമായി അകന്നത്.

പാര്‍ട്ടിക്കെതിരെ തിരിഞ്ഞ പി.സിയെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കെ.എം മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ രാജിയില്ലെന്നും പുറത്താക്കട്ടെ എന്നും പി.സി വാശി പിടിച്ചു. അങ്ങനെ പി.സിയെ മുഖ്യമന്ത്രി മാറ്റി. പിന്നീട് തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പായി. തുടര്‍ന്ന് രണ്ട് മുന്നണികളുമായും സഹകരിക്കാതെ പി.സി ഒറ്റയ്ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട് വിജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മകന്‍ ഷോണിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് ഇ്‌പ്പോള്‍ ബി.ജെ.പിക്കൊപ്പം ഒട്ടിയിരിക്കുന്നത്. എന്നാല്‍ ഇത് എപ്പോ അടിച്ച് പിരിയുമെന്ന് കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 minute ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (16 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (24 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (39 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (53 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends