Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ സഹായിച്ച രണ്ട് പേര്‍ എവിടെ? അവരെക്കുറിച്ച് കുറ്റപത്രത്തില്‍ മൗനംപാലിക്കുന്നു, കേസിന്റെ വിചാരണ താമസിക്കാതെ ആരംഭിക്കും

29 NOVEMBER 2018 01:23 PM IST
മലയാളി വാര്‍ത്ത

വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ സഹായിച്ച രണ്ട് പേര്‍ക്കായി അന്വേഷണം നടത്തുമെന്നും അവരെ പ്രതിചേര്‍ക്കുമെന്നും മെയ് നാലിന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ അന്വേഷണ സംഘം അവരെ ഒഴിവാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വിചാരണയില്‍ തിരിച്ചടിയാകുമെന്ന് ആക്ഷേപം.

സംഭവം നടക്കുമ്പോള്‍ കണ്ടല്‍ കാട്ടിലേക്ക് മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചതും ഒഴിവാക്കിയവരാണ്. ഇത് വിചാരണ വേളയില്‍ തിരിച്ചടിയായേക്കുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ടേക്കറായി ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് (28), ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ (24)എന്നിവരാണ് കേസിലെ പ്രതികള്‍.

കേസിന്റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് ജോണ്‍ വര്‍ഗ്ഗീസ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 2018 മാര്‍ച്ച് 14 ന് ആണ് ലാത്വിയന്‍ യുവതി ലിഗ സ്‌ക്രെമേനയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം കാട്ടു വള്ളി കഴുത്തില്‍ കുടുക്കി മരത്തില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയത്. തിരുവല്ലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കാണാതായ യുവതിയെ തെരയാന്‍ യാതൊന്നും ചെയ്യാതെ സഹോദരിയെ കളിയാക്കി മടക്കി അയക്കുകയായിരുന്നു.

സ്‌റ്റേഷന്‍ അതിര്‍ത്തിക്കുള്ളിലെ മയക്കുമരുന്ന് സംഘങ്ങളേയും കണ്ടല്‍ക്കാടിനെയും കുറിച്ച് കൃത്യമായി അറിവുള്ള തിരുവല്ലം പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചു. ഒടുവില്‍ അന്വേഷണം എങ്ങുമെത്തില്ലെന്ന് ബോധ്യപ്പെട്ട യുവതിയുടെ ഭര്‍ത്താവും സഹോദരിയും ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയിലാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചത്. മെയ് നാലിന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

മാര്‍ച്ച് 14 ന് കോവളത്തെ ഗ്രോ ബീച്ചില്‍ കണ്ട വിദേശ വനിതയെ തന്ത്രപൂര്‍വ്വം പ്രതികള്‍ ചേര്‍ന്ന് ഫൈബര്‍ ബോട്ടില്‍ വാഴമുട്ടത്തെ കണ്ടല്‍ കാട്ടിലെത്തിച്ചു. മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. യുവതി ബഹളം വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കാട്ടുവള്ളികള്‍ ഉപയോഗിച്ച് മൃതദേഹം മരത്തിന്റെ വള്ളിയില്‍ കെട്ടിത്തൂക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കാട്ടുവള്ളിയിലും കൃത്യസ്ഥലത്തു നിന്നും ശേഖരിച്ച മുടിയിഴകള്‍ പ്രതികളുടേതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (13 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (42 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

Malayali Vartha Recommends